രാമദാസ് വൈദ്യര് അവാര്‍ഡ് സമ്മാനിച്ചു
കോഴിക്കോട്: ആക്ഷേപഹാസ്യ വിമര്‍ശനത്തിന് രാമദാസ് വൈദ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് അദ്ദേഹത്തിന്റെ 18-ാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സമ്മാനിച്ചു. കോഴിക്കോട് കെ.പി കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ മാധ്യമം പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് വി.ആര് രാഗേഷിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്.
നടന് ശ്രീനിവാസന് മുഖ്യാതിഥിയായിരുന്നു. ദൈവമുïോയെന്ന് തനിക്കറിയില്ലെന്നും ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ എഴുത്തുകാരന്റെ വാക്കുകള്‍ പരസ്പരം വെട്ടിമരിക്കുന്ന പുതിയ കാലത്ത് അന്വര്ഥമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിരി ആയുസിനും ആരോഗ്യത്തിനും നല്ലതാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും എന്നാല്‍ നമ്മളില്‍പലരും ചിരിക്കാന്‍ മറക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങിനിടെ അഞ്ചു മിനിറ്റുകൊï് രാമദാസ് വൈദ്യരുടെ ചിത്രം വരച്ച പതിനൊന്നുകാരി ഫാത്തിമയെ വേദിയില്‍ അനുമോദിച്ചു. ചടങ്ങില്‍ പി.വി ഗംഗാധരന് അധ്യക്ഷനായി. എന്‍.പി രാജേന്ദ്രന്, കമാല്‍ വരദൂര്‍, ഡോ. എം.എം സനല്‍ കുമാര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരായ എ. സജീവന് സ്വാഗതവും കെ. പ്രേംനാഥ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."