സി.പി.എമ്മിനു തിരിച്ചടിയായി അരീക്കാട്ടെ കനത്ത തോല്‍വി :മുഹമ്മദ് ഷമീലിന് വി.കെ.സിയുടെ ഇരട്ടി ഭൂരിപക്ഷം
കോഴിക്കോട്: കോര്‍പറേഷനിലെ അരീക്കാട് (ഡിവിഷന്‍-41) വാര്‍ഡ് ഉപതെരഞ്ഞടുപ്പിലെ കനത്ത തോല്‍വി സി.പി.എമ്മിനു തിരിച്ചടിയായി. ശക്തമായ സംഘടനാ സംവിധാനങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും പാര്‍ട്ടിക്ക് വിജയിച്ചു കയറാനായില്ല. സംസ്ഥാന ഭരണത്തിനെതിരായ വികാരത്തിനൊപ്പം പ്രാദേശികമായ പ്രശ്‌നങ്ങളുമാണ് വലിയ തോല്‍വിയിലേക്ക് നയിച്ചത്.
416 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്‌ലിം ലീഗ് സ്വതന്ത്രന്‍ എസ്.വി സെയ്ത് മുഹമ്മദ് ഷമീല്‍ സി.പി.എമ്മിലെ ടി. മൊയ്തീന്‍കോയയെ തറപറ്റിച്ചത്. കഴിഞ്ഞ തവണ കോര്‍പറേഷനിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടന്ന വാര്‍ഡായിരുന്നു അരീക്കാട്. 202 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്നു വി.കെ.സി മമ്മദ് കോയ ജയിച്ചത്. അന്നു വി.കെ.സിയോട് പരാജയപ്പെട്ട ഷമീലിന് ഇത്തവണ ഇരട്ടി ഭൂരിപക്ഷത്തോടെ മധുരപ്രതികാരം നല്‍കാനായി. വി.കെ.സി മമ്മദ് കോയ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കള്‍ ദിവസങ്ങളോളം അരീക്കാട്ട് ക്യാംപ് ചെയ്താണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. മന്ത്രി കെ.ടി ജലീല്‍, എം.എം മണി എന്നിവരും പ്രചാരണത്തിനെത്തി. എല്‍.ഡി.എഫിനു വേïി ഇത്തവണ രംഗത്തിറക്കിയ സ്ഥാനാര്‍ഥിയും മോശക്കാരനായിരുന്നില്ല. വാര്‍ഡിലെ മാറിയ രാഷ്ട്രീയ സാഹചര്യം മനസിലാക്കിയാണ് ചെറുവണ്ണൂര്‍-നല്ലളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോര്‍പറേഷന്‍ മുന്‍ നികുതി അപ്പീല്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ടി. മൊയ്തീന്‍ കോയയെ രംഗത്തിറക്കിയത്. എന്നാല്‍ തുടക്കം മുതല്‍ അസ്വസ്ഥകള്‍ പ്രകടമായിരുന്നു. വി.കെ.സിയുടെ വ്യക്തിപ്രഭാവം മുതലെടുത്താണ് 2015ല്‍ അരീക്കാട് സി.പി.എം പിടിച്ചെടുത്തത്.
യു.ഡി.എഫ് രംഗത്തിറക്കിയ സെയ്ത് മുഹമ്മദ് ഷമീല്‍ അരീക്കാട് ഭാഗത്ത് അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. എല്ലാ ജനകീയ പ്രശ്‌നങ്ങളിലും ഇടപെടുന്ന നേതാവെന്നത് അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചു. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ ഷമീല്‍ സി.പി.എം രാഷ്ട്രീയത്തില്‍ മനംമടുത്താണ് ലീഗിലെത്തിയത്. മുന്‍ കേന്ദ്രമന്ത്രി പി.എം സയീദിന്റെ സഹോദരിയുടെ മകന്‍ കൂടിയാണ് ഷമീല്‍. ചിട്ടയായ പ്രവര്‍ത്തനമാണ് ഇത്തവണ യു.ഡി.എഫ് നടത്തിയത്. ഇതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പോള്‍ ചെയ്ത 4511 വോട്ടില്‍ ഷമീലിന് 2231 വോട്ട് ലഭിച്ചപ്പോള്‍ ടി. മൊയ്തീന്‍കോയക്ക് 1815 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ഥി അനില്‍കുമാറിന് 390 വോട്ടും ലഭിച്ചു. മൊയ്തീന്‍ (സ്വതന്ത്രന്‍)-30, ഷമീല്‍ (സ്വതന്ത്രന്‍)-23, മൊയ്തീന്‍ കോയ (സ്വതന്ത്രന്‍) -22 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ച വോട്ട്.
കഴിഞ്ഞ തവണ വി.കെ.സി 1848 വോട്ടും മുഹമ്മദ് ഷമീല്‍ 1646 വോട്ടുമാണ് നേടിയത്. ബി.ജെ.പിയുടെ അലി അക്ബറിന് 396 വോട്ടും ലഭിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 81ഉം എ.എ.പിക്ക് 41 വോട്ടും ലഭിച്ചു. വി.കെ.സി ഇഫക്ട് തന്നെയാണ് ഇത്തവണും വാര്‍ഡില്‍ പ്രതിഫലിച്ചതെന്ന് വിലയിരുത്തലുï്. ബേപ്പൂരില്‍ നിന്ന് ജയിച്ച വി.കെ.സിയെ മന്ത്രിയാക്കാത്തതില്‍ പ്രദേശത്തെ സി.പി.എം അണികള്‍ക്ക് പ്രതിഷേധമുï്. ഇതു നിഷേധവോട്ടിന് കാരണമായെന്നും വിലയിരുത്തുന്നു. ഇ.പി ജയരാജന്‍ സ്വന്തക്കാരെ വ്യവസായവകുപ്പില്‍ നിയമിച്ചതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും തിരിച്ചടിക്ക് കാരണമായി.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നഗരത്തിലും അരീക്കാട്ടും പ്രകടനം നടന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജന്‍, ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞാമുട്ടി, കൗണ്‍സിലര്‍മാരായ കെ.ടി ബീരാന്‍ കോയ, പി. കിഷന്‍ചന്ദ്, പി. ഉഷാദേവി, ആയിഷാബി പാïികശാല, എന്‍.സി റസാഖ്, യൂത്ത്‌ലീഗ് നേതാക്കളായ റിയാസ് അരീക്കാട്, ബിച്ചിക്കോയ, മന്‍സൂര്‍ മാങ്കാവ്, നാസി മൂപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലീഗ് ഹൗസില്‍ എത്തിയ സെയ്ത് മുഹമ്മദ് ഷമീലിനെയും മറ്റു പ്രവര്‍ത്തകരെയും സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീന്‍കോയ, എസ്.ടി.യു ജില്ലാ പ്രസിഡന്റ് യു. പോക്കര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."