ക്ഷീരസംഗമവും അമ്പുനാട് സംഘം കെട്ടിടം ഉദ്ഘാടനവും
ആലുവ : ക്ഷീരവികസന വകുപ്പിന്റെയും, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ വാഴക്കുളം ബ്ലോക്ക് ക്ഷീരസംഗമവും, അമ്പുനാട് സംഘം കെട്ടിടം ഉദ്ഘാടനവും വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
അമ്പുനാട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തില്‍ അമ്പുനാട് വച്ച് ശനിയാഴ്ച വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ മികച്ച ക്ഷീരകര്‍ഷകനേയും, ക്ഷീരകര്‍ഷകയേയും ആദരിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസ്‌ലഫ് പാറേക്കാടന്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍, വകുപ്പ് മേധാവികള്‍, സഹകാരികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."