താത്കാലിക സ്റ്റാന്റ് നിര്‍മാണത്തില്‍ വീഴ്ച്ചയെന്ന് ഹൈബി ഈഡന് എം.എല്‍.എ
കൊച്ചി: എറണാകുളത്തെ കെ.എസ്.ആര്.ടി.സി താത്കാലിക സ്റ്റാന്റ് നിര്‍മാണത്തില്‍ വീഴ്ച്ചയെന്ന് ഹൈബി ഈഡന് എം.എല്‍.എ.
എം.എല്‍.എയുടെ വികസന പദ്ധതിയില്‍ പെടുത്തി 2014 ആണ് താത്കാലിക ബസ് സ്റ്റാന്റ് നിര്‍മിക്കുന്നതിന് രണ്ടുകൊടി രൂപ അനുവദിച്ചത്. കെ.എസ്.ആര്.ടി.സി മരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല.
ആറു മാസത്തിനുള്ളി പണി പൂര്ത്തിയാക്കുമെന്നായിരുന്ന അന്ന് വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധകൃഷ്ണന് ശിലാസ്ഥാപന സമയത്ത് പറഞ്ഞത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും സ്റ്റാന്റിന്റെ പണി പൂര്‍ത്തിയായില്ല. ഇതെതുടര്‍ന്നാണ് എം.എല്‍.എ ഹൈബി ഈഡന് ഇന്നലെ കെ.എസ്.ആര്.ടി.സി സ്റ്റാന്റ് നിര്‍മാണം നടക്കുന്ന സ്ഥലം സന്തര്‍ശിച്ചത്.
കെ.എസ്.ആര്.ടി.സി നിര്‍മാണവിഭാഗത്തിന്റെ കൃത്യമായ പരിശോധനകള്‍ നടത്താത്തതിനെതുടര്‍ന്ന് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ വിഴ്ച്ചകള്‍ സംഭവിച്ചതായി എം.എല്‍.എ പറഞ്ഞു.
കൂടാതെ നിര്‍മാണം എറ്റെടുത്തകരാറുകാരന് പണികള്‍ വൈകിപ്പിച്ചു. ഇയാളെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആവശ്യപ്പെട്ടതായും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."