മാലിക്ദീനാര്‍ വിമന്‍സ് അക്കാദമി നിര്‍മാണം ആരംഭിച്ചു
കോതമംഗലം: അടിവാട് മാലിക്ദീനാര്‍ ട്രസ്റ്റിനു കീഴിലെ പുതിയ സംരംഭമായ മാലിക്ദീനാര്‍ വിമന്‍സ് അക്കാദമിയുടെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാനിപ്ര ഖാലിദ് മൗലവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു.
പല്ലാരിമംഗലം പഞ്ചായത്തിലെ മാവുടിയില്‍ ആരംഭിക്കുന്ന ദഅ്‌വാ സെന്ററില്‍ സമൂഹത്തിലെ അനാഥകളും നിര്‍ധനരുമായ പെണ്‍കുട്ടികള്‍ക്ക് താമസവും ഭക്ഷണവും വിവിധ കോഴ്‌സുകളിലുള്ള പഠന ചിലവുകളും തികച്ചും സൗജന്യമായിരിക്കും. അനാഥ അഗതി മന്ദിരം, അറബിക് കോളജ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ എന്നിവയോടൊപ്പം പ്ലസ് ടു, അഫ്‌ളല്‍ ഉലമ, എം.ജി സര്‍വകലാശാലുടെ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സൗകര്യപ്പെടുത്തുന്നത് എന്ന് മാനേജര്‍ പി.കെ യൂസഫ് ഹാജി, ജനറല്‍ സെക്രട്ടറി കെ.എം മുഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.
മാവുടിയിലുള്ള മൂന്ന് ഏക്കല്‍ വഖ്ഫ് കാമ്പസില്‍ നടന്ന ദുഃആ സമ്മേളനത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച് മുഹമ്മദ് മൗലവി, ബദ്‌രിയ പ്രിന്‍സിപ്പല്‍ തൗഫീഖ് മൗലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, ഒ.ഇ അബ്ബാസ്, എം.ബി അബ്ദുല്‍ ഖാദര്‍ മൗലവി, ടി.കെ ഇബ്രാഹിം മൗലവി, എ.പി മുഹമ്മദ്, മുഹമ്മദലി ഫൈസി, സിദ്ധീഖ് റഹ്മാനി, എന്‍.പി ഷാജഹാന്‍, മാവുടി മുഹമ്മദ് ഹാജി, കെ.എം മുഹമ്മദ് ഹാജി, ഇ.എം മുഹമ്മദ് മുനീര്‍ സഖാഫി, എം.എം അലിയാര്‍ ഹാജി, വി.എം അബൂബക്കര്‍ മൗലവി, നവാസ് മമ്പാട്, സി.എച്ച് സിദ്ദീഖ് ഹാജി, എ.കെ ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.
ഇ.എം മുഹമ്മദലി സ്വാഗതവും പി.കെ യൂസഫ് ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."