അങ്കണവാടികള്‍ക്ക് സൗജന്യ ഫര്‍ണ്ണീച്ചറുകള്‍
പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലെ അങ്കണവാടികള്‍ക്ക് സൗജന്യ ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിനായി റോട്ടറി ക്ലബ് ഓഫ് കൊച്ചിനാണ് ഫര്‍ണിച്ചര്‍ സൗജന്യമായി നല്‍കിയത്.
റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് കെ.പി.സതീഷ് പഞ്ചായത്ത് അങ്കണത്തില്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന ചക്രപാണി അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് സെക്രട്ടറി പ്രകാശ് അശ്വിനി, മുന്‍ പ്രസിഡന്റ് വി.ആര്‍.നായര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ രവികൃഷ്ണ, കമ്യൂണിറ്റി സര്‍വീസ് ചെയര്‍മാന്‍ കെ.കെ.രാജേന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പെരുമ്പളം ജയകുമാര്‍, അരുണ ശ്രീകുമാര്‍, അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. പെരുമ്പളം ദ്വീപിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി റോട്ടറി ക്‌ളബ് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ദ്വീപിലെ എല്‍.പി.സ്‌കൂള്‍ നവീകരണം, അങ്കണവാടി പുനരുദ്ധാരണം, ശുദ്ധജലപദ്ധതി, ടോയ്‌ലെറ്റ്, വീടുനിര്‍മാണം അടക്കം ഒട്ടനവധി സേവനപ്രവര്‍ത്തനങ്ങളാണ് റോട്ടറി ക്ലബ് ഏറ്റെടുത്തിരിക്കുന്നത്. അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി വൈദ്യുതീകരണം, ടോയ്െലറ്റ്, കുടിവെള്ളപദ്ധതി തുടങ്ങിയ നിരവധി കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."