HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം; പൊലിസ് നിസാരവത്കരിക്കുന്നു: ചെന്നിത്തല
backup
October 23 2016 | 02:10 AM
ആലപ്പുഴ: തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമം നിസാരവത്കരിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അഭിഭാഷകര്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തുന്നു സ്റ്റേഷന് ജാമ്യത്തില്‍ പോകാവുന്ന തരത്തില്‍ കേസെടുത്തവര്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വലിയ കേസും എടുക്കുന്നു.
അഭിഭാഷകരാകട്ടെ ഫ്ളക്സ് ബോര്‍ഡുകള്‍ വെച്ച് വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം അപമാനിക്കുകയും ചെയ്യുന്നു.
സംഭവത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."