നിലം പൂര്‍വ്വസ്ഥിതിയിലാക്കണം
ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കില്‍ എണ്ണയ്ക്കാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 3 റീസര്‍വ്വെ 1157ല്‍പ്പെട്ട അനധികൃതമായി പരിവര്‍ത്തനം നടത്തിയ നിലം ഒരു മാസത്തിനകം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്തപക്ഷം സര്‍ക്കാര്‍ ചെലവില്‍ നിലം പൂര്വ്വസിഥിതിയിലാക്കി ചെലവായ തുക ഉടമയില്‍ നിന്ന് ഈടാക്കും.തുടര്‍നടപടികള്‍ക്ക് ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
കാര്‍ത്തികപ്പള്ളി താലൂക്കിലെ കായംകുളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 110 റീസര്‍വ്വേ 3416, 34 ബി, എന്നിവയില്‍ പെട്ട നിലം അനധികൃതമായി നികത്തിയതിനെതുടര്ന്ന് കസ്റ്റഡിയിലെടുത്ത ജെ.സി.ബി വാഹനവിലയുടെ ഒന്നര മടങ്ങ് തുക ഒടുക്കുന്ന മുറയ്ക്ക് വാഹന ഉടമയ്ക്ക് വിട്ടു കൊടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.
അനധികൃതമായി നികത്തി നിലത്ത് നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റി നിലം ഒരു മാസത്തിനകം ഉടമയുടെ ചെലവില്‍ പൂര്‍വ്വസ്ഥിതിയിലാക്കാനും ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്ത പക്ഷം സര്‍ക്കാര്‍ ചെലവില്‍ നിലം പൂര്വ്വസിഥിതിയിലാക്കി ചെലവായ തുക ഉടമയില്‍ നിന്ന് ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."