സാംസ്‌ക്കാരിക അധിനിവേശത്തിനായി സംഘപരിവാര്‍ ശ്രമം: മുല്ലക്കര രത്‌നാകരന്‍
മണ്ണഞ്ചേരി :രാജ്യത്ത് സാംസ്‌ക്കാരിക അധിനിവേശത്തിനായി സംഘപരിവാര്‍ ബോധപൂര്‍വ്വശ്രമങ്ങള്‍ നടത്തുന്നതായി മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ പറഞ്ഞു.പുന്നപ്ര - വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ആര്യാട് എ.കെ.ജി ജംങ്ഷനില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇതിന്റെ ആദ്യപടിയാണ് ഓണത്തിന്റെ മിത്തിനെതിരെയുള്ള അമിത്ഷാ മുതല്‍ ശശികല വരെയുള്ളവരുടെ തിരുത്തലെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ചൂഷണത്തിന്റെ ചവിട്ടുപടിയാകുന്നത് സാംസ്‌ക്കാരികമായ അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ അനുകരണമാണ് പൊതുവെ സ്വാധീനം കുറഞ്ഞ കേരളത്തിലും സംഘപരിവാരം തുടങ്ങിയതെന്നും സി.പി.ഐ നേതാവ് പറഞ്ഞു.
ഓണം എന്ന സങ്കല്‍പ്പം ഒരുപക്ഷേ നടന്നതാകില്ലെന്നും എന്നാല്‍ അത് പുലരണമെന്ന് ചിന്തയാണ് മലയാളികളായവരുടെ ബഹുഭൂരിപക്ഷങ്ങളുടെയും ചിന്തയെന്നും മുല്ലക്കര അഭിപ്രായപ്പെട്ടു.
ആ ചിന്തയ്ക്കുമേലാണ് ദുഷ്ടലാക്കോടെയുള്ള വരേണ്യവര്‍ഗ്ഗത്തിന്റെ ഇടപെടലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കെ.ശിവപാലന്‍ അദ്ധ്യക്ഷതവഹിച്ചു എ.ശിവരാജന്‍,ടി.കെ.ദേവകുമാര്‍,എന്‍.എസ്.ജോര്‍ജ്ജ്,അഡ്വ.ഷീന സനല്‍കുമാര്‍,ജിജി എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."