സ്‌കൂള്‍ നൂണ്‍ ഫീഡിംഗ് പ്രോഗ്രാം
അമ്പലപ്പുഴ: സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. പതിനാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കല്‍ ഭരണഘടനാപരമായ അവകാശമാണ്. ഭരണഘടനക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സ്‌കൂള്‍ നൂണ്‍ ഫീഡിംഗ് പ്രോഗ്രാം യൂണിഫോം വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ (ഉജക) കെ. വി. മോഹന്‍ കുമാര്‍ ഐ. എ. എസ് അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാലയങ്ങളുടെ ഭാഗമായ പാചക തൊഴിലാളികള്‍ പരിമിതിക്കുള്ളില്‍നിന്നും സ്‌നേഹത്തില്‍ ചാലിച്ച പോഷകാഹാരം തയ്യാറാക്കി കുട്ടികളുടെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കണമെന്ന് ഡി. പി. ഐ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം എ. ആര്‍. കണ്ണന്‍ മുഖ്യപ്രഭാഷണവും അമ്പലപ്പുഴ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ആമുഖപ്രഭാഷണവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, കെ. പുഷ്പകുമാരി, രമാദേവി, തോമസ് വര്‍ഗീസ്, സി. പ്രദീപ്, സതീഷ് കൃഷ്ണ, എച്ച്. നവാസ്, ഡോ. ഗോപകുമാര്‍, സുമംഗലി എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പി. കൃഷ്ണദാസ് സ്വാഗതവും എച്ച്. എം ഫോറം കണ്‍വീനര്‍ എ. എം. നൗഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."