ശുചിത്വഭാരത പദ്ധതിക്കു പിന്തുണയുമായി ആലപ്പുഴ രൂപത
ആലപ്പുഴ: ശുചിത്വഭാരത പദ്ധതിക്കു പിന്തുണയുമായി ആലപ്പുഴ രൂപത. ഭൂമി നമ്മുടെ പൊതുഭവനമെന്ന് അഭിപ്രായപ്പെട്ട രൂപത ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ശുചിത്വം,ആരോഗ്യം, ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ബോധവല്കരണം നടത്തുന്നതിനായി ഇന്ന് പള്ളികളില്‍ വായിക്കുന്നതിനായി ഇടയലേഖനവും പുറപ്പെടുവിക്കും. നവംബര്‍ ഒന്നിന് കേരളം ഒ.ഡി.എഫ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജനങ്ങളില്‍ ശുചിത്വശീലം വളര്‍ത്താനുള്ള സന്ദേശം ഇടയലേഖനത്തിലൂടെ നല്‍കുന്നു. കേരള സംസ്ഥാന ശുചിത്വ മിഷനും രൂപതാ സൊസൈറ്റിയും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം ലേഖനത്തില്‍ അഭ്യര്‍ഥിക്കുന്നു. നമുക്കാവശ്യമായ പച്ചക്കറി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കണമെന്നും വാഴയിലയിലോ പാത്രങ്ങളിലോ വിളമ്പണമെന്നും കപ്പുകള്‍ക്കു പകരം ചില്ലു ഗ്ലാസുകളോ സ്റ്റീല്‍ ഗ്ലാസുകളോ ഉപയോഗിക്കണമെന്നും ഇടയലേഖനം ഓര്‍മ്മപ്പെടുത്തുന്നു.
വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും ഫാസ്റ്റ് ഫുഡ് ഇനങ്ങളും കുറയ്ക്കണം. ഒരേ എണ്ണയില്‍ത്തന്നെ ഭക്ഷണസാധനങ്ങള്‍ പലപ്രാവിശ്യം വറുത്താല്‍ അതു വിഷമായിത്തീരും. അതിനാല്‍ അത്തരം ഭക്ഷണസാധനങ്ങള്‍ കുറയ്ക്കണം. മുന്‍കാലങ്ങളില്‍ പുഴുങ്ങിയെടുക്കുന്ന പലഹാരങ്ങളും ചുക്കുകാപ്പിപോലെയുള്ള പാനീയങ്ങളും വിളമ്പുന്ന രീതി സ്വീകരിക്കണം. പള്ളികളോടു ചേര്‍ന്നു നടക്കുന്ന ചടങ്ങുകളില്‍ ഇതു പാലിക്കണം. പൊതു നിരത്തുകളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന ശീലം പരിപൂര്‍ണ്ണമായും അവസാനിപ്പിക്കണം. മാലിന്യങ്ങള്‍ അശ്രദ്ധമായി പൊതുനിരത്തുകളിലേക്കു വലിച്ചെറിയരുത്. കക്കൂസ് സൗകര്യം വീട്ടിലില്ലെങ്കില്‍ പഞ്ചായത്തില്‍ അറിയിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ലേഖനത്തിലുണ്ട്. സ്വച്ഛഭാരത് പദ്ധതിയോട് ആത്മാര്‍ഥമായി സഹകരിക്കണമെന്നും ലേഖനം സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."