കുട്ടികളെ കുറ്റകൃത്യങ്ങളില്‍ നിന്ന് അകറ്റേണ്ടത് സമൂഹത്തിന്റെ ബാധ്യത: മന്ത്രി പി.തിലോത്തമന്‍
ആലപ്പുഴ:കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് അകറ്റി കുട്ടികളെ മനുഷ്യത്വത്തിന്റെ വഴിയിലേക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സമൂഹികനീതി വകുപ്പ് ചേര്‍ത്തല മായിത്തറയില്‍ നിര്‍മിച്ച സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ കുറ്റവാസന വളരുന്നതില്‍ സാമൂഹിക പശ്ചാത്തലം ഒരു ഘടകമാണ്. ബിഹാറില്‍ പഠിക്കാന്‍ മിടുക്കനായ ദളിത് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിക്കുന്ന ദൃശ്യം സമൂഹം ഞെട്ടലോടെയാണ് കണ്ടത്.
ഇതിലൊരാളുടെ പിതാവ് ഗുണ്ടയാണെന്ന് പിന്നീടു വെളിപ്പെട്ടു. സാമൂഹിക പശ്ചാത്തലങ്ങളാണ് കുട്ടികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. കുട്ടികളെ നല്ല വഴികളിലേക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ.സേതുലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം റ്റി.സ്.രഘുവരന്‍, ഗ്രാമപഞ്ചായത്തംഗം രജിമോള്‍ ബിജു, സി.ഡബ്യൂ.സി..ചെയര്‍പേഴ്‌സണ്‍ ഇന്ദു സോമന്‍, ജെ.ജെ.ബി അംഗം എം.നാജ, ജില്ലാസമൂഹിക നീതി ഓഫീസര്‍ അനീറ്റ എസ്.ലിന്‍, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.വി.മിനിമോള്‍, ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ട് തോമസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സാബു ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
92.60 ലക്ഷം രൂപ മുടക്കിയാണ് പുതിയ മന്ദിരം നിര്‍മിച്ചത്.മുമ്പ് ഒബ്‌സര്‍വേഷന്‍ ഹോമും ചില്‍ഡ്രന്‍സ് ഹോമും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 35 കുട്ടികളെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ഒബ്‌സര്‍വേഷന്‍ ഹോമിലുള്ളത്. 29.98 ലക്ഷം രൂപ മുടക്കി ചില്‍ഡ്രന്‍സ് ഹോം പുനരുദ്ധരിച്ചു. കേരള ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് പുതിയ മന്ദിരം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."