ശബരിമല തീര്‍ഥാടനം: എരുമേലിയില്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍പ്ലാനിന് അനുമതി
എരുമേലി: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
തയാറാക്കിയ ആക്ഷന്‍ പ്ലാനിന് അനുമതി ലഭിച്ചു. ഇതുപ്രകാരം നവംബര്‍ 16 മുതല്‍ ജനിവരു 20 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആരംഭിക്കും. ആശുപത്രിയില്‍ ഇക്കാലയളവില്‍ അത്യാഹിത വിഭാഗം, വാര്‍ഡ്, തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഒപി എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വലിയ അമ്പലത്തിന്
ഏതിര്‍വശത്ത് താല്‍ക്കാലിക ഡിസ്‌പെന്റിയും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കണമലയില്‍ ഒരു ട്രോമാ കെയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ
അഞ്ച് ആംബുലന്‍സ് സര്‍വീസുകളുടെ സേവനം എരുമേലിയിലുണ്ടാവും. ആശുപത്രിയില്‍ മൂന്ന് ബെഡുകളോടുകൂടി ഇന്റന്‍സീവ് കോറോണറി
യൂനിറ്റ് പ്രവര്‍ത്തിക്കും. പാമ്പുകടിയേറ്റുവരുന്ന തീര്‍ത്ഥാടകര്‍ക്ക് ആന്റീവെനം മരുന്നുകള്‍ നല്‍കുന്നതുള്‍പ്പെടെ ഇന്റുബേഷന്‍ മുതല്‍ വെന്റിലേഷന്‍ വരെ സംവിധാനമുള്ള എമര്‍ജന്‍സി ട്രേയും 24 മണിക്കൂറും ഫിസിഷ്യന്റെ സേവനും ഐസി യൂനിറ്റിലുണ്ടാവും. പരമ്പരാഗത കാനനപാതയിലെ കോയിക്കല്‍കാവ്, മമ്പാടി, അഴുത എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 20 വരെയാണ് ഇവ പ്രവര്‍ത്തിക്കുക. അടിയന്തിര ചികില്‍സാ സൗകര്യങ്ങള്‍ ഇത്തവണ പാര്‍ലറുകളിലുണ്ടാവും. കാനനപാതയില്‍ എരുമേലിക്കും കാളകെട്ടിക്കും മധ്യേ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് മൂന്നുവരെ തീര്‍ത്ഥാടനകാലത്ത് പ്രവര്‍ത്തിക്കും. ഒരു ഡോക്ടറും
ഫാര്‍മസിസ്റ്റും നഴ്‌സിങ് അസിസ്റ്റന്റും മൊബൈല്‍ യൂനിറ്റിലുണ്ടാവും. എരുമേലി ടൗണ്‍ പ്രദേശത്തെ അഞ്ച് മേഖലകളായി തിരിച്ച് 125
പേരടങ്ങുന്ന മധുര അയ്യപ്പസേവാ സംഘത്തിന്റെ ശുചീകരണ തൊഴിലാളികളായ വിശുദ്ധി സേനയുടെ മാലിന്യ നിര്‍മാര്‍ജപ്രവര്‍ത്തനമണ്ടാക്കും. ഭക്ഷ്യവിഷബാധ തടയുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമായി ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ 24
മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടിം നടത്തുന്ന പരിശോധനകളുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."