HOME
DETAILS

ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

  
backup
October 23 2016 | 02:10 AM

%e0%b4%86%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-2


തൊടുപുഴ: ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. വൈദ്യുതി വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2007ല്‍ തുടങ്ങി 2011ല്‍ അവസാനിക്കേണ്ടിയിരുന്ന 60 മെഗാവാട്ടിന്റെ പളളിവാസല്‍ എക്‌സറ്റന്‍ഷന്‍ പദ്ധതി, 2009ല്‍ പണി ആരംഭിച്ച 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതി തുടങ്ങിയവയൊന്നും പൂര്‍ത്തിയാക്കാതെയാണ് നാം കനത്ത വിലക്ക് വൈദ്യുതി വാങ്ങുന്നത്. ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.തൊടുപുഴയിലെ 66 കെ.വി സബ്‌സ്റ്റേഷന്‍ 220 കെ.വിയായി ഉയര്‍ത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച പി.ജെ.ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.
ഇളംദേശം ബ്ലോക്ക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സി.വി സുനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ജെറി, ഷീബ രാജശേഖരന്‍, ലത്തീഫ് മുഹമ്മദ്, സഫിയാ മുഹമ്മദ്, തോമസ് മാത്യു, ജയ്‌മോന്‍ എബ്രഹാം, ടോമി കാവാലം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലക്കോട് പഞ്ചായത്തിലേയും ഇടവെട്ടി, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളിലേയും 11,861 വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പുതിയ സെക്ഷന്‍ ഓഫീസ് പ്രയോജനം ചെയ്യും.വൈദ്യുതി കണക്ഷന്‍, പരാതി പരിഹാരം, അറ്റകുറ്റപ്പണി, ബില്ലിംഗ് എന്നീ സേവനങ്ങളാണ് ഇവിടെ നിന്നും ലഭ്യമാകുക. കൃഷിഭവന്‍ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുന്ന പുതിയ സെക്ഷന്‍ ഓഫീസില്‍ ഒരു അസി.എഞ്ചിനീയര്‍, സീനിയര്‍ സൂപ്രണ്ട്, മൂന്ന് സബ് എഞ്ചിനീയര്‍, ആറ് ഓവര്‍സീയര്‍ അടക്കം 42 ജീവനക്കാരുണ്ടാകും.
ഏകദേശം 79. ച.കി.മി. വിസ്തീര്‍ണ്ണവും 21414ല്‍ പരം ഉപഭോക്താക്കളുള്ള തൊടുപുഴ നമ്പര്‍ രണ്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍, 130 ച.കി.മി. വിസ്തീര്‍ണ്ണവും 18876ല്‍ പരം ഉപഭോക്താക്കളുമുള്ള മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്നിവ വിഭജിച്ചാണ് ആലക്കോട് സെക്ഷന്‍ രൂപീകരിക്കുന്നത്. തൊടുപുഴ നമ്പര്‍ 2 സെക്ഷനില്‍ നിന്നും 7815 ഉം മൂലമറ്റം സെക്ഷനില്‍ നിന്നും 4046 ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി രൂപം കൊടുക്കുന്ന പുതിയ സെക്ഷനില്‍ 65.5 കി.മീ. 11. കെ.വി ലൈനും 434 കി.മി എല്‍.റ്റി ലൈനുകളും 59 വിതരണ ട്രാന്‍സ്‌ഫോമറുകളും ഉള്‍പ്പെടുന്നു.
200510ല്‍ പ്രസിഡന്റായിരുന്ന ടോമി തോമസ് കാവാലത്തിന്റെ നേതൃത്വത്തില്‍ മന്ത്രി പി.ജെ ജോസഫ് മുഖേന നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് സെക്ഷന്‍ ആഫീസ് അനുവദിച്ചു. വാടകയില്ലാതെയാണ് സെക്ഷന്‍ ഓഫീസിനായി ഫര്‍ണീഷ് ചെയ്ത കെട്ടിടം പഞ്ചായത്ത് വിട്ടു നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago