സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണം: ജില്ലാ വികസന സമിതി
ഇതരസംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരം തയ്യാറാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമുള്ള വിവിധ തസ്തികകളില്‍ ജീവനക്കാരുടെ കുറവുമൂലം പദ്ധതി നിര്‍വഹണം സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും ആതുരാലയങ്ങളുള്‍പ്പെടെ സേവന മേഖലയിലും ജനങ്ങള്‍ പ്രയാസപ്പെടുകയാണെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ജില്ലയിലെ തസ്തികകളില്‍ നിയമിതരായ നിരവധിപേര്‍ വര്‍ക്കിംഗ് അറേജ്‌മെന്റില്‍ മറ്റു ജില്ലകളില്‍ സേവനമനുഷ്ഠിക്കുതു മൂലം താല്‍ക്കാലിക നിയമനങ്ങളും നടത്താനാവാത്ത അവസ്ഥയാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി രൂപവത്ക്കരിക്കാനും അടിയന്തര നടപടി വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ചിന്നാര്‍, ബോഡിമെട്ട'്, കമ്പംമെട്ട'് ചെക്ക്‌പോസ്റ്റുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ജില്ലാ വികസന സമിതിയില്‍ ഉയിക്കപ്പെട്ടു. ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരം തയ്യാറാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ശ്രീമന്ദിരം ശശികുമാര്‍, ജില്ലാ പൊലിസ് മേധാവി എ.വി. ജോര്‍ജ്ജ്, എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ഇടുക്കി സബ് കലക്ടര്‍ എന്‍.റ്റി.എല്‍. റെഡ്ഡി, ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തന പുരോഗതി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്.പി മാത്യു അവലോകനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."