HOME
DETAILS
MAL
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനം
backup
October 23 2016 | 02:10 AM
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനം.
ബൈപാസ് നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയെങ്കിലും പദ്ധതി നടത്തിപ്പില്‍ പുരോഗതിയുണ്ടായിട്ടില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ബൈപാസ് മാത്രമാണ് ശാശ്വത പരിഹാരം.
ബൈപാസ് യാഥാര്‍ഥ്യമാക്കുക എന്നത് ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കംകുറിച്ച പദ്ധതി ഇപ്പോഴും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ പൊതുജനങ്ങളില്‍ പ്രതിഷേധം ശക്തമാണെന്നും ചൂണ്ടിക്കാട്ടി റവന്യു മന്ത്രിക്ക് നേതാക്കള്‍ നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."