വളരുന്ന വിദ്യാര്‍ഥിസമൂഹത്തിനാവശ്യം വിജ്ഞാനം: ഡോ. തോമസ് ഐസക്
മരങ്ങാട്ടുപിള്ളി: വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ പുസ്തകത്തില്‍നിന്നും കിട്ടുന്ന അറിവിനേക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നല്ല പാഠങ്ങളാണ് വിദ്യാര്‍ഥികളെ വിജ്ഞാനികളാക്കി മാറ്റുന്നുന്നതെന്ന് ധനകാര്യ മന്ത്രി ഡോ . തോമസ് ഐസക് .
കോട്ടയം സഹോദയയുടെ സി.ബി.എസ.സി കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വിദ്യാഭ്യാസത്തിന് മാതാപിതാക്കള്‍ മുടക്കുന്ന പണം മാത്രമല്ല വിദ്യാര്‍ഥിയെ വിജ്ഞാനിയാക്കുന്നത് .
കല ,സാഹിത്യം , കായികം തുടങ്ങിയവയില്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രമേ വിദ്യര്‍ഥി ഉത്തമ വിദ്യാര്‍ഥി ആകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിനങ്ങളായി മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക്ക് സ്‌കുളീല്‍ നടന്ന കോട്ടയം സഹോദയ സി.ബി.എസ്ഇ സകൂള്‍ കലോത്സവമാമാങ്കത്തിന് തിരശീല വിണു.
കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നിജോര്‍ജ് അധ്യക്ഷതവഹിച്ചു. അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണവും,കലോത്സവരക്ഷാധികാരി ജോര്‍ജ് കുളങ്ങര ആമുഖപ്രഭാഷണവും നടത്തി.
ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന്‍. സഹോദയകോട്ടയം സെക്രട്ടറി ഫാ.സക്‌റിയ എതിരേറ്റ്, രാജേഷ് ജോര്‍ജ്കുളങ്ങര, ഡോ.ജോസ്.പി.മറ്റം , ഡോ.മുരളിവല്ലഭന്‍, സഹോദയ കലോത്സവം കണ്‍വീനര്‍ സുജ.കെ.ജോര്‍ജ് എന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."