സാന്ത്വന സ്പര്‍ശവുമായി മാതൃകാ ലൈഫ് ഡ്രോപ്‌സ്
കോട്ടയം: ഒരു തുള്ളി രക്തം ദാനം ചെയ്യൂ ജീവന്‍ രക്ഷിക്കൂ.. ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുകയാണ് മാതൃകാ ചാരിറ്റബിള്‍ ട്രസ്്റ്റ്. ര്കതദാനത്തിന്റെ ആവശ്യകത അറിയാമെങ്കിലും ഇന്നും രക്തം നല്‍കാന്‍പലരും മടിച്ചു നില്‍ക്കുന്ന അവസ്ഥയാണ്.
ഇതില്‍ മാറ്റംവരുത്തി രക്ത ദാനത്തിലൂടെ ജീവന്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മാതൃകാ ട്രസ്റ്റ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലയില്‍ നിന്നും കൂടുതല്‍ രക്തദാതാക്കളെ കണ്ടെത്താന്‍ ആരംഭിച്ച മാതൃകാ ലൈഫ് ഡ്രോപ്‌സ് പദ്ധതിക്ക് ഇന്നലെ തുടക്കമായി. കോട്ടയം റെയില്‍വേ സ്‌റ്റേഷനു സമീപം ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ സാബു ജേക്കബ് രക്തഗ്രൂപ്പ് നിര്‍ണയിച്ച് പദ്ധതിയില്‍ അംഗത്വമെടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ പങ്കെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ രക്ത നിര്‍ണയ ക്യാപില്‍ നിരവധിപേര്‍ പങ്കെടുത്തു. ഗ്രൂപ്പ് നിര്‍ണയത്തിലൂടെ രക്ത ദാതാക്കളെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ക്യാംപയിനിലൂടെ പതിനായിരം ദാതാക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.രക്തദാനത്തിന്റെ മഹത്വം തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കുവാനുമായി സ്‌കൂള്‍ -കോളജ് തലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. രക്തദാനത്തിന് പുറമെ മറ്റ് അനേകം കാരുണ്യപ്രവര്‍ത്തികളും ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. കുറിച്ചി മന്ദിരം ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണവും ഇവര്‍ നല്‍കിവരുന്നു.
കൂടാതെ,സൗജന്യ ഡയാലിസിസ്, സൗജന്യ പഠനം സഹായം, സൗജന്യ തൊഴില്‍ പരിശീലന പരിപാടി, ലഹരി വിമോചന ചികിത്സ എന്നിവയും മാതൃക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.ഇന്നലെ കോട്ടയത്തു നടന്ന ചടങ്ങില്‍ മാതൃകാ ട്രസ്റ്റ് ചെയര്‍മാന്‍ ജിപ്‌സണ്‍ പോള്‍, സീനാ ജിപ്‌സണ്‍,മാനേജര്‍ ലതികാ പ്രഭാകരന്‍, കോര്‍ഡിനേറ്റര്‍ പ്രവീണ്‍, മുഹമദ് റാഷിദ്, ത്രേസ്യ, ഹണി തുടങ്ങിയവര്‍ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പര്‍: 0481-3234808,9526850595.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."