കവലയൂര്‍ സ്കൂള്‍ കനക ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ആറ്റിങ്ങല്‍ : കവലയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് . സ്കൂളിന്റെ ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടര്‍, എല്‍.സി.ഡി.പ്രൊജക്റ്റര്‍ ,ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ തരത്തിലുമുള്ള ആധുനിക വല്‍ക്കരണം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടക്കുമെന്നും സ്വപ്നം കാണുന്നതിനേക്കാള്‍ അപ്പുറത്തേക്ക് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.ബി.സത്യന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിര്‍മിച്ച ഹയര്‍സെക്കന്ററി പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വെച്ച്, ശതോത്തര കനക ജൂബിലിയോട് അനുബന്ധിച്ചു കവലയൂര്‍ സ്കൂളില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച 'ഹരിതം' വാര്‍ത്താപത്രിക ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ധന്യ.ആര്.കുമാറിന് നല്കി മന്ത്രി പ്രകാശനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയര്മാന് വി.സുധീര്‍ ,ജനറല്‍ കണ്‍വീനറും പി.ടി.എ പ്രസിഡന്റും ആയ ജി.ഭവനന്‍, ജില്ലാ പഞ്ചായത്തംഗം എസ്.കൃഷ്ണന് കുട്ടി,വര്‍ക്കല ബ്ലോക് പ്രസിഡന്റ്ര് എം.കെ.യൂസുഫ് ,വര്‍ക്കല ബ്ലോക്ക് അംഗങ്ങള്‍ ആയ പി.ജെ.നഹാസ്, എം.എസ്. സുഷമ, ആറ്റിങ്ങല്‍ ഡി.ഇ.ഓ. ധന്യ ആര്.കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.സരളാദേവി, ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി, മണമ്പൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ്.എ.നഹാസ്, എസ്..എം.സി.ചെയര്മാന് മിനികുമാരി, പി. ടി.എ വൈസ് പ്രസിഡന്റ്
എ.കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."