മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുള്ള കൈയേറ്റം പ്രതിഷേധാര്‍ഹം : ആന്റണി
ആര്യനാട്: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കൈയേറ്റങ്ങള്‍ പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി .ആര്യനാട്ട് ജി.കാര്ത്തികേയന് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അരുവിക്കര നിയോജക മണ്ഡലത്തിലെവിദ്യാര്ഥികള്ക്കായി സംഘടിപ്പിച്ച മികവ് 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കാണാനാവാത്തത് നാണക്കേടുണ്ടാക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം.ടി സുലേഖ അധ്യക്ഷയായി. കെ.എസ് ശബരീനാഥന് എം.എല്‍ എ, ട്രസ്റ്റ് അംഗങ്ങളായ അഡ്വ.നിര്‍മ്മലന്‍, ഡി.പ്രഭാകരന് നായര്‍, അഡ്വ.വിതുര ശശി തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."