HOME
DETAILS

സര്‍ക്കാര്‍ സൗജന്യ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന്

  
backup
October 23 2016 | 02:10 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d


കരുനാഗപ്പള്ളി: സംസ്ഥാനത്തെ പട്ടിണി പാവങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന തരത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ റേഷന്‍ അരി വിതരണം ഘട്ടം ഘട്ടമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് കോണ്‍ഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
ഇതിന്റെ ഭാഗമായിട്ടാണ് ഈ മാസം 20 കഴിഞ്ഞിട്ടും ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 കിലോ അരി കൊടുക്കേണ്ടടുത്ത് വെറും 5 കിലോ അരിയും, എ.പി.എല്ലുകാര്‍ക്ക് 3 കിലോ അരിയും മാത്രമാണ് വിതരണം ചെയ്തിരിക്കുന്നതെന്നും കമ്മിറ്റി ചൂണ്ടികാട്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വില്ലേജ് അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയത് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിനെ ഇല്ലാതാക്കി സംസ്ഥാന തലത്തില്‍ ഒറ്റ മാനദണ്ഡത്തില്‍ ഭക്ഷ്യ സുരക്ഷ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കുകയാണ്. ഇത് അര്‍ഹരായ പതിനായിരകണക്കിന് ഗുണഭോക്തക്കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വഴിയുള്ള ആനുകൂല്യങ്ങള്‍ കിട്ടാതെ പോകുമെന്നും കമ്മിറ്റി ചൂണ്ടികാട്ടി 31ന് ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി സ്തുതി യാത്ര നടത്തുവാനും വവ്വാക്കാവില്‍ പൊതുസമ്മേളനം നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദന്‍ അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കബീര്‍ എം. തീപ്പുര, കെ.കെ സുനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്ററി കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എസ് പുരം സുധീര്‍, കളരിക്കല്‍ ജയപ്രകാശ്, കയ്യാലത്തറ ഹരിദാസ്, വി.പി.എസ് മേനോന്‍, എസ്.എം ഇക്ബാല്‍, അശോകന്‍ കുറുങ്ങപ്പള്ളി, യതീഷ്, ഓച്ചിറ ഹരിലാല്‍, നീലികുളം രാജു, അഡ്വ.ജീവന്‍, അലാവുദ്ദീന്‍, മുഹമ്മദ്കുഞ്ഞ്, കെ.എന്‍ പത്മനാഭന്‍പിള്ള, ശ്രീകുമാര്‍ ക്ലാപ്പന സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago