HOME
DETAILS
MAL
മൊസൂളില്‍ ഐസ്എസ് ഭീകരര്‍ സള്‍ഫര്‍ ഫാക്ടറിക്ക് തീയിട്ടു
backup
October 23 2016 | 04:10 AM
ബാഗ്ദാദ്: മൊസൂള്‍ നഗരം പിടിക്കാന്‍ ഇറാഖി സൈന്യം അന്തിമ പോരാട്ടത്തില്‍.
സഖ്യസേനയുടെ സഹായത്തോടെ ആക്രമണം ശക്തമാക്കിയ സൈന്യത്തെ പ്രതിരോധിക്കാന്‍ ഐസ്എസ് ഭീകരര്‍ സള്‍ഫര്‍ ഫാക്ടറിക്ക് തീയിട്ടു. മിഷ്റാഖ് സള്‍ഫര്‍ ഫാക്ടറിക്കാണ് തീയിട്ടത്. നിരവധി പേര് ആശുപത്രിയിലാണ്.
സള്‍ഫര്‍ പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചതായാണ് സൂചന. മുഖാവരണം ധരിച്ചും സൈന്യം പോരാട്ടം തുടരുകയാണ്.
2011ല്‍ യുഎസ് സൈന്യം ഇറാഖില്‍നിന്നു പിന്മാറിയശേഷമുള്ള ഏറ്റവും വലിയ സൈനികമുന്നേറ്റമാണിത്.
2014 ജൂണിലാണ് മൊസൂളിന്റെ നിയന്ത്രണം ഐഎസിന്റെ കൈകളില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."