അഞ്ചു കോടി വേണ്ട; രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്: രാജ്താക്കറെയോട് സൈനികര്‍
മുംബൈ: പാക് ചലച്ചിത്ര താരങ്ങള്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെ നിബന്ധന തള്ളി സൈന്യം. കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുശ്കില്‍ സിനിമ റിലീസ് ചെയ്യണമെങ്കില്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന ചെയ്യണമെന്ന് രാജ്താക്കറെ നിര്‍ദേശിച്ചിരുന്നു. അല്ലാത്തപക്ഷം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പ്രകാരം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യവസ്ഥ അംഗീകരിക്കുകയും ചെയ്തു.
ഇതിനെതിരേയാണ് മുതിര്‍ന്ന സൈനികര്‍ രംഗത്തെത്തിയിരിക്കുന്നത്. സൈനിക ക്ഷേമനിധിയിലേക്ക് നല്കുന്ന എല്ലാ ഫണ്ടുകളും സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം. ആരില്‍ നിന്നും അന്യായമായി പണം ഈടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരെയും ഭീഷണിപ്പെടുത്തി പണം വാങ്ങേണ്ട ഗതികേട് സൈന്യത്തിനില്ലെന്നും മുതിര് സൈനികര്‍ പറഞ്ഞു.
സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണ്. സൈന്യം പൂര്‍ണമായും രാഷ്ട്രീയത്തിന് പുറത്താണെന്നും അവരെ രാഷ്ട്രീയത്തിലേക്ക് ഇടപെടുത്തുന്നതില്‍ ആശങ്കയുണ്ടെന്നും മുതിര്‍ന്ന സൈനികര്‍ പറഞ്ഞു.
പാകിസ്താന് ചലച്ചിത്ര താരം ഫവാദ് ഖാന് കരണ്‍ ജോഹറിന്റെ ചിത്രത്തില്‍ അഭിനയിച്ചതിനാലാണ് ചിത്രത്തിനെതിരേ എം.എന്‍.എസ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."