HOME
DETAILS
MAL
മകളെ പീഡിപ്പിച്ച പിതാവിന് 1503 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
backup
October 23 2016 | 08:10 AM
കാലിഫോര്‍ണിയ: മകളെ പീഡിപ്പിച്ച പിതാവിന് 1503 വര്‍ഷം തടവ്. നാലു വര്‍ഷം മകളെ പീഡിപ്പിച്ച 41 കാരനായ പിതാവിനാണ് ഫ്രസ്നോ സുപീരിയര്‍ കോടതി നീണ്ടശിക്ഷ വിധിച്ചത്.
എന്നാല്‍ പിതാവിന്റെ പേരുവിവരം പുറത്തുവിട്ടില്ല.
സമൂഹത്തിന് ഏറ്റവും അപകടകാരി എന്നാണ് ശിക്ഷ വിധിച്ച ശേഷം പിതാവിനെകുറിച്ച് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞത്.
കുട്ടിയെ ആദ്യം പീഡിപ്പിച്ചത് കുടുംബ സുഹൃത്താണ്. എന്നാല്‍ പീഡനവിവരം അറിഞ്ഞിട്ടും അതില്‍നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനു പകരം ക്രൂരമായ പീഡനത്തിനു വിധേയമാക്കുകയായിരുന്നുവെന്നും ജഡ്ജി പ്രതികരിച്ചു.
കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ടകാലാവധിയുള്ള ശിക്ഷാവിധി പുറപ്പെടുവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."