സൗമ്യ വധക്കേസ്: സുപ്രിം കോടതിയില്‍ ഹാജരാകുമെന്ന് കട്ജു
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രിം കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
ഹാജരാകാനുള്ള സുപ്രിം കോടതി നോട്ടിസ് കിട്ടി. നവംബര്‍ 11 ന് കോടതിയില്‍ ഹാജരാകുമെന്നും കട്ജു പറഞ്ഞു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്ത സുപ്രിം കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് കട്ജു പറഞ്ഞിരുന്നു.
സൗമ്യയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന ഒറ്റക്കാരണം കൊണ്ട് ഗോവിന്ദച്ചാമിയെ വെറുതെ വിട്ടത് ശരിയായില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 300 സുപ്രിം കോടതി വേണ്ടവിധം പരിശോധിക്കാതെയാണ് വിധി പറഞ്ഞതെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച കട്ജു നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു.
എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ ആവില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."