ബഹ്‌റൈനില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 143 മയക്കുമരുന്ന് കേസുകള്‍
മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം 143 മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. ഡയറക്ടറേറ്റിന്റെ പ്രിവെന്‍ഷന്‍ ആന്റ് അവയര്‍നെസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ ഖാലിദ് അല്‍ കഅബി അതിഥിയായെത്തിയ റേഡിയോ പരിപാടിയിലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.
2016 ജനുവരി സപ്തംബര്‍ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കേസുകളിലും ഷാബുവും ഹെറോയിനുമാണ് പിടികൂടിയതെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് കണ്ടെത്താനായി എക്‌സ്‌റേ സംവിധാനം പോലുള്ള നൂതന സംവിധാനങ്ങളാണ് ഡയറക്ടറേറ്റ് ഉപയോഗിക്കുന്നത്. പിടികൂടിയതിലേറെയും യുവാക്കളെ ലക്ഷ്യം വെച്ചുള്ളവയായിരുന്നു.
മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ വധശിക്ഷ വരെ ലഭിക്കാം. തെറ്റ് തിരുത്തി സ്വമേധയാ കീഴടങ്ങുന്നവരെ ലഹരിമുക്ത കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുകയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. മയക്കുമരുന്ന് കേസുകളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് 17715579 എന്ന ഹോട്ട്‌ലൈന്‍ നന്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മയക്കുമരുന്നു സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരു പ്രതിക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. പത്തു വര്‍ഷത്തെ കഠിന തടവോടൊപ്പം 5000 ബഹറൈന്‍ ദിനാര്‍ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് പ്രതിയെ കീഴടിക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ മയക്കു മരുന്ന് വാങ്ങാനെന്ന വ്യാജേനയാണ് പ്രതിയെ സമീപിച്ചിരുന്നത്. പ്രതി 100 ബഹറൈന്‍ ദിനാറിനാണ് മയക്കുമരുന്ന് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയത്. പ്രതിയുടെ വീട്ടില്‍ നിന്നും വിവിധ തരത്തിലുള്ള മയക്കുമരുന്ന് ശേഖരം പോലീസ് പിടി കൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."