നാട്ടുകാര്‍ ഒന്നിച്ചു; ബദാംചുവട്ടിലെ പാറ പൊട്ടിക്കല്‍ പൊലിസെത്തി നിര്‍ത്തിച്ചു
തിരുവമ്പാടി: മരഞ്ചാട്ടി ബദാംചുവടില് പുതിയ ക്വാറിയില്‍ പാറ പൊട്ടിക്കുന്നത് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് തിരുവമ്പാടി പൊലിസ് എത്തി തടഞ്ഞു. ഞായറാഴ്ച വെടിശബ്ദം കേട്ടാണ് നാട്ടുകാര്‍ പാറ പൊട്ടിക്കുന്ന വിവരം അറിഞ്ഞത്. ഉടനെ പൊലിസിനെ വിളിക്കുകയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് പഞ്ചായത്ത് ക്വാറിക്ക് അനുമതി നല്‍കിയത്. ഗ്രാമസഭാ തീരുമാനം മറികടന്നായിരുന്നു ഇത്. എന്നാല്‍ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പാറ പൊട്ടിക്കാന്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണ്. കൂടാതെ ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ഖനനം പാടില്ലന്നാണ് ചട്ടം.
ക്വാറി ഉടമ അപരിചതരായ ആളുകളെ സ്ഥലത്തെത്തിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളുംകുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. ഇവിടെ ക്വാറി തുടങ്ങുന്നതിനെതിരെ വര്‍ഷങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."