ദേശീയ മെഡിക്കല്‍ കമ്മിഷന്‍ വരുമ്പോള്‍
2016ലെ കണക്കനുസരിച്ച് രാജ്യത്ത് 420 മെഡിക്കല്‍ കോളേജുകള്‍ ഉണ്ട്. വര്‍ഷം തോറും 75000 ല്‍ അധികം ഡോക്ടര്‍മാര്‍ ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയിറങ്ങുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഡോക്ടര്‍ രോഗി അനുപാതം1:1000 ആണെങ്കില്‍ ഇന്ത്യയില്‍ ഇത് 2000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് സ്ഥിതി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 63 ശതമാനവും കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണുള്ളത്.
1933 ല്‍ രാജ്യത്ത് രുപീകരിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(ങഇക)യുടെ കാലഘട്ടത്തിനു അറുതി വരുത്തിക്കൊണ്ടാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നിലയുറപ്പിക്കുന്നത്. ബിരുദാനന്തര പഠനത്തിനായി പ്രത്യേക പ്രവേശന പരീക്ഷ പാസാകേണ്ടതു കൂടാതെ, ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിനായി ലൈസന്‍സ് ടെസ്റ്റും പാസാകേണ്ടതുണ്ട്. ഈ മേഖലയിലേയ്ക്ക് വരുന്നവരുടെ അക്കാദമിക് നിലവാരം ഉയരുന്നതിന് പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നത് ഗുണകരം തന്നെ. എങ്കിലും ജില്ല ആശുപത്രികളെ മെഡിക്കല്‍ കോളേജായി ഉയര്‍ന്നുന്നതിനും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനും സ്വകാര്യ മേഖലയെ അനുവദിക്കാമെന്ന നിര്‍ദേശം പൊതുവെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."