HOME
DETAILS

കുടുംബബന്ധങ്ങള്‍ തകര്‍ന്നു; വൃദ്ധസദനങ്ങള്‍ മുളപൊട്ടി

  
backup
October 23 2016 | 18:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8

കേരളത്തിന്റെ മുഖമുദ്രയായി പവിത്രവും തീവ്രവുമായി നിലകൊണ്ടിരുന്ന കുടുംബബന്ധങ്ങള്‍ തകര്‍ന്നതോടെയാണു വൃദ്ധസദനങ്ങള്‍ മുളപൊട്ടിയത്. മലയാളിയുടെ അഹംബോധം അണുകുടുംബങ്ങള്‍ക്കു വഴിമാറി.  ഞാനും ഭാര്യയും മക്കളുമെന്ന നിലയില്‍ മൈക്രോ ഫാമിലിയായി ചുരുങ്ങി. വയോധികരാവുന്ന മാതാപിതാക്കള്‍ മക്കളുടെ 'വൃദ്ധസദനവാസി'കളായി മാറി.


ദൈനംദിനജീവിതത്തിന്റെ ഭാഗമായി സ്വയംസമര്‍പ്പണ മനോഭാവത്തോടെ നിര്‍വഹിച്ചിരുന്ന മാതാപിതാസംരക്ഷണം ഓര്‍മയായി. മക്കളുടെ തിരക്കേറിയ ജീവിതത്തില്‍നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ വിധിക്കപ്പെട്ടവരായി മാതാപിതാക്കള്‍. അപ്പൂപ്പനും അമ്മൂമ്മയും പുതുതലമുറയ്ക്ക് അന്യമായി. കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചമൂലം ഒറ്റപ്പെട്ടുപോയത് ഒട്ടനവധി വൃദ്ധമാതാപിതാക്കളാണ്. സംരക്ഷിക്കാന്‍ ആളില്ലാതെ വേദന കടിച്ചമര്‍ത്തി വീട്ടുതടങ്കലിലെന്നപോലെ ഏകാന്തവാസം നയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.


മക്കളില്‍നിന്നു നിരന്തരശകാരങ്ങളും കുത്തുവാക്കുകളും കേട്ടു സഹിക്കാനാവാതെ അഗതിമന്ദിരങ്ങളില്‍ സ്വയം അഭയംതേടുന്നവരുടെ എണ്ണവും കൂടിവന്നു. അതിപ്പോഴും തുടരുന്നു. 70 ശതമാനംപേരും മികച്ച പരിചരണമോ ശ്രദ്ധയോ മെച്ചപ്പെട്ട ചികിത്സയോ ലഭിക്കാത്തവരാണ്. മക്കളില്‍നിന്നും മരുമക്കളില്‍നിന്നും അവര്‍ നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നവരില്‍നിന്നും ശാരീരികപീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരുടെ എണ്ണം 55 ശതമാനമാണ്.


നല്ലകാലത്തു പ്രയത്‌നശേഷി വിനിയോഗിച്ചു അവരവര്‍ക്കു സാധ്യമായ എല്ലാ അധ്വാനത്തിലൂടെയും എല്ലാ സൗഭാഗ്യങ്ങളും മക്കള്‍ക്കു സമ്മാനിച്ചവരാണ് വാര്‍ധക്യത്താല്‍ നരകിക്കുന്നത്. ഇവര്‍ക്കു സന്തോഷകരമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാത്തതും സംരക്ഷിക്കാത്തതും പരിപാലിക്കാത്തതും ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. നാളെ തന്റെ ഗതിയും ഇതുതന്നെയെന്നു ചിന്തിക്കാതെയാണു ഈ അവിവേകം.
വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടികള്‍ക്ക് ഒരുങ്ങിയെങ്കിലും കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ കലക്ടര്‍മാര്‍ മാത്രമാണു നിയമം നടപ്പാക്കാന്‍ ആര്‍ജവം കാണിച്ചത്. സാമൂഹ്യക്ഷേമവകുപ്പ് 2007 ല്‍ പാസാക്കിയ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ട്. ഈ നിയമപ്രകാരമാണു കണ്ണൂര്‍, കാസര്‍കോട്  ജില്ലകളില്‍ നടപടിയുണ്ടായത്.
നിയമം നടപ്പാക്കാനുള്ള ചുമതലയുള്ള ജില്ലാ മജിസ്‌ട്രേറ്റ്കൂടിയായ കലക്ടര്‍ ഇടപെട്ടതിനെതുടര്‍ന്നു കണ്ണൂരില്‍ മാത്രം 49 മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍നിന്നു മക്കള്‍ തിരികെകൊണ്ടുപോയി. കഴിഞ്ഞവര്‍ഷം കാസര്‍കോട്ടുനിന്ന് 19 പേരും തിരികെ വീടുകളിലെത്തി. വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിയമം നടപ്പാക്കാന്‍ ഇതിനകം നടപടി തുടങ്ങിയിട്ടുണ്ട്.


മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഫാറൂഖ് എന്ന സാധാരണക്കാരനായ യുവാവാണ്. ബാപ്പയുടെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ നേര്‍രേഖയില്‍ സഞ്ചരിച്ചാണു വയോജനങ്ങളായ മറ്റു മാതാപിതാക്കള്‍ക്കു ഈ യുവാവു തുണയായത്. നല്ലകാലത്തു ചോരയും നീരും കൊടുത്തു വളര്‍ത്തിയ മക്കള്‍ തെരുവോരങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍ക്കു താങ്ങും തണലുമാണ് ഇന്നു ഫാറൂഖ്.


കാരുണ്യം മാത്രമല്ല. ഇത്തരം മക്കള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയയാളാണു ഫാറൂഖ്. വൃദ്ധസദനങ്ങളില്‍ കണ്ണീരും പ്രാര്‍ഥനയുമായി കഴിയുന്നവരുടെ അടുക്കലെത്തി സാന്ത്വനവും സഹായവും സ്‌നേഹവും ആവോളം നല്‍കും. അവരെ സാന്ത്വനിപ്പിക്കും. അവിടംകൊണ്ടും തീരില്ല ഫാറൂഖിന്റെ കര്‍ത്തവ്യം. കണ്ണില്‍ച്ചോരയില്ലാത്ത ആ മക്കളെ തേടിയാവും ഫാറൂഖിന്റെ അടുത്തയാത്ര. അവര്‍ ആരായാലും എത്ര ഉന്നതരായാലും അവരെ തേടിപ്പിടിക്കും.


പിന്നീട്, ജില്ലാ കലക്ടര്‍ക്കു മന്ത്രിക്കുമെല്ലാം നിവേദനംനല്‍കി മക്കളില്‍നിന്നു മാതാപിതാക്കളുടെ പരിപൂര്‍ണസംരക്ഷണത്തിനുള്ള പണമെത്തിക്കാനുള്ള നടപടിയെടുപ്പിക്കും. ജീവിതത്തിന്റെ അവസാനാളുകളില്‍ പുറംതള്ളപ്പെടുന്ന മാതാപിതാക്കളുടെ സംരക്ഷണച്ചെലവിലേയ്ക്കുള്ള പണം സര്‍ക്കാര്‍ മക്കളില്‍നിന്ന് ഈടാക്കി നല്‍കണമെന്ന ആവശ്യവുമായി നിവേദനം നല്‍കിയതിന്റെയും നേരിട്ടു പ്രവര്‍ത്തിച്ചതിന്റെയും ഫലമാണു കണ്ണൂരിലും കാസര്‍കോട്ടും നടപടിയുണ്ടായത്.


നിവേദനത്തെ തുടര്‍ന്നു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഴീക്കോട് വൃദ്ധസദനത്തില്‍ നടത്തിയ പരിശോധനയില്‍ 63 അന്തേവാസികളില്‍ 27 പേര്‍ക്കും മക്കളുണ്ടെന്നു കണ്ടെത്തി. ഇവരില്‍ ചിലര്‍ ഉന്നതേദ്യോഗസ്ഥരായിരുന്നു. ഇവരില്‍ ഏഴുപേര്‍ മാതാപിതാക്കളെ വീട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള സന്നദ്ധതയറിയിച്ചു. ബാക്കിയുള്ളവരോടു ചികിത്സാച്ചെലവിലേയ്ക്കായി 10,000 രൂപ മാസംതോറും അടക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഫാറൂഖിന്റെ ഇടപെടലാണ് ഇതിനു വഴിയൊരുക്കിയത്.


ഈ സംവിധാനം സംസ്ഥാനം മുഴുവന്‍ നടപ്പാക്കണമെന്നു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടുവിചാരത്തിനു തയാറായിട്ടുണ്ടെന്നു ഫാറൂഖ് പറയുന്നു. വൃദ്ധരായ മാതാപിതാക്കളെ തെരുവോരങ്ങളിലും വൃദ്ധസദനങ്ങളിലും മറ്റും ഉപേക്ഷിക്കുന്നവര്‍ വന്‍കുറ്റവാളികളാണെന്ന പക്ഷക്കാരനാണു ഫാറൂഖ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഇതിനെതിരേ പ്രതികരിക്കണമെന്നും ഫാറൂഖ് പറയുന്നു. തന്റെ പോരാട്ടത്തിനായി സമാനചിന്താഗതിക്കാരും കാരുണ്യവാന്മാരുമായ നല്ലവരുടെ കൂട്ടായ്മയും ഇദ്ദേഹം ലക്ഷ്യമിടുന്നു.


കണ്ണൂര്‍ ഇരിക്കൂര്‍ കയാക്കൂല്‍ അഹമ്മദ്കുട്ടിയുടെയും കീത്തടത്ത് ഹലീമയുടെയും മകനാണു ഫാറൂഖ്. വേറിട്ട പോരാട്ടത്തില്‍ ഈ സാമൂഹികതിന്മയ്‌ക്കെതിരേ പ്രതികരിക്കാനും ഒത്തുകൂടാനും ജില്ലകള്‍ തോറുമുള്ള കൂട്ടായ്മയാണു ഫാറൂഖിന്റെ ലക്ഷ്യം. ഫാറൂഖിന്റെ പോരാട്ടം തുടരുമ്പോഴും വൃദ്ധമന്ദിരങ്ങളില്‍ കഴിയുന്ന അന്തേവാസികളുടെ മക്കളില്‍നിന്ന് അവരുടെ ചെലവിനുള്ള പണം ഈടാക്കണമെന്ന ആവശ്യത്തില്‍ സാമൂഹ്യനീതിവകുപ്പ് ഇപ്പോഴും നിസംഗത പുലര്‍ത്തുകയാണ്. അന്തേവാസികളുടെ മക്കളില്‍ നിന്നും പണം ഈടാക്കിയാല്‍ വൃദ്ധമന്ദിരങ്ങളില്‍ എത്തുന്ന മാതാപിതാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നാണു സാമൂഹ്യനീതിവകുപ്പിന്റെ വിചിത്രമായ കണ്ടെത്തല്‍.


ചെലവിനു കിട്ടിയില്ലെങ്കില്‍ ട്രിബ്യൂണലിനെ സമീപിക്കാമെന്ന നിലപാടാണു സാമൂഹ്യനീതിവകുപ്പു കൈക്കൊണ്ടത്. എന്നാല്‍, ഈ പദ്ധതി നടപ്പായശേഷം വൃദ്ധസദനങ്ങളില്‍നിന്നു മാതാപിതാക്കളെ തിരികെ കൂട്ടിക്കൊണ്ടുപോകുന്നവരുടെ എണ്ണം വര്‍ധിച്ചു. ഈ യാഥാര്‍ഥ്യം കാണാതെയാണു സാമൂഹ്യനീതിവകുപ്പു വിചിത്രമായ കണ്ടെത്തല്‍ നടത്തിയത്. വയോധികരുടെ ക്ഷേമം ഉറപ്പുവരുന്നതോടൊപ്പം വയോജനങ്ങളുമായി ബന്ധപ്പെട്ട കേസുകളും പരാതികളും കൈകാര്യം ചെയ്യുന്നതിനു ജുഡീഷ്യല്‍ അധികാരമുള്ള സമിതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇക്കാര്യത്തില്‍ വിശദമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തു.
വയോജനങ്ങള്‍ക്കെതിരേയുള്ള ശാരീരിക, മാനസികാതിക്രമങ്ങള്‍ തടയുക, നിയമസഹായം ലഭ്യമാക്കുക, വൃദ്ധസദനങ്ങളുടെ സേവനം മെച്ചപ്പെടുത്തുക, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനുള്ള നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പ് ഏകോപിപ്പിക്കുക എന്നിവയുള്‍പ്പെടുത്തി ഒരു സമിതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2006ലെ വയോജന നയം 2013ല്‍ പരിഷ്‌കരിച്ചിരുന്നു.

സാമ്പത്തികശേഷിയുണ്ടായിട്ടും മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന കേസുകള്‍ സംസ്ഥാനത്തു ക്രമാതീതമായി വര്‍ധിച്ചതിന്റെ സാഹചര്യത്തിലാണു വയോജന കമ്മിഷന്‍ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.  
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയും ഇക്കാര്യം ശിപാര്‍ശ ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ജുഡീഷ്യല്‍ അധികാരമുള്ള കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, വയോജന കമ്മിഷന്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല.
            (തുടരും)





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  14 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  21 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  36 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago