കെ.എസ്.ആര്.ടി.സി: അനര്‍ഹമായ ആനുകൂല്യങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി
കണ്ണൂര്‍: കെ.എസ്.ആര്.ടി.സി യിലെ അനര്‍ഹരായവരുടെ ആനുകൂല്യങ്ങള്‍ പരിശോധിക്കുമെന്നും ഇതുകാരണം മാസം 28 കോടിരൂപയുടെ നഷ്ടമാണ് സര്ക്കാരിനുണ്ടാകുന്നതെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കണ്ണൂര്‍ മസ്കോട്ട് സ്ക്വയറില്‍ ദിശ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുരൂപ ടിക്കറ്റ് നിരക്ക് കുറച്ചതുകാരണം പ്രതിദിനം ആറുകോടിയുടെ നഷ്ടമാണ് കോര്പറേഷന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വേഗപൂട്ട് ഏര്‍പ്പെടുത്തിയത് വിജയിക്കാത്തത് ഉദ്യോഗസ്ഥരും ബസുടമകളും തമ്മിലുള്ള കൂട്ടുകെട്ട് കാരണമാണ്.
പരിശോധനയില്ലാത്ത സമയത്ത് ഡ്രൈവര്‍മാര്‍ വേഗപ്പൂട്ട് അഴിച്ചുവച്ചാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 97 ലക്ഷം കുടുംബങ്ങളുള്ള സംസ്ഥാനത്ത് 136 ലക്ഷം വാഹനങ്ങളുണ്ട്. അതിനനുസരിച്ചുള്ള റോഡ് സൗകര്യമില്ല. അടുത്തമാസം ആദ്യം ആലപ്പുഴ ഏറണാകുളം പാതയില്‍ സോളാര്‍ എനര്‍ജി ബോട്ട് സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."