ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല: പിണറായി
തലശ്ശേരി: തനിച്ചായാലും മറ്റുള്ളവരോടു കൂട്ടുകൂടിയാലും ബി.ജെ.പിക്കു കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നും കേരളത്തിലെ മതേതര മനസ് ബി.ജെ.പിയെ അക്കൗണ്ട് തുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
ധര്‍മടം മണ്ഡലത്തിലെ എല്‍.ഡി.എഫ് കലാശക്കൊട്ടില്‍ പിണറായി ഓലയമ്പലത്ത് സംസാരിക്കുകയായിരുന്നു പിണറായി.
യു.ഡി.എഫുമായി ധാരണയുണ്ടാക്കിയാലും കേരളത്തില്‍ ബി.ജെ.പിക്കു സീറ്റ് കിട്ടില്ല. ബി.ഡി.ജെ.എസുമായും ബി.ജെ.പിയുമായും യു.ഡി.എഫ് രഹസ്യധാരണയുണ്ടാക്കിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇതിനു ചരടുവലിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കേരളംകണ്ട ഏറ്റവും വലിയ കടംവാങ്ങിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കേരളത്തെ ഇത്രയും കടക്കെണിയിലാക്കിയ മറ്റൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നില്ല.
ഒരു തൊഴിലവസരം പോലും ഇവിടെ സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞില്ല. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതിയാണ് ഇവിടെ വികസിച്ചതെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."