ഹിജാബ്: പുറത്താക്കപ്പെട്ട യുവതിയെ തിരിച്ചെടുക്കണമെന്ന് കോടതി
ജനീവ: ഹിജാബ് ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിയെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്. സെര്‍ബ് യുവതിക്കാണ് നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്. യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാനും നഷ്ടപരിഹാരം നല്‍കാനും ബേര്‍ണിലെ പ്രാദേശിക കോടതി ഉത്തരവിട്ടു.
ഒരു ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആബിദ എന്ന സെര്‍ബിയന്‍ യുവതിയെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്താക്കിയത്. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
യുവതിയുടെ സ്വാതന്ത്ര്യത്തെ വിലക്കുന്ന നടപടിയാണ് തൊഴിലുടമയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിജാബ് ധരിക്കുന്നത് തന്റെ ജോലിയെ ബാധിക്കില്ലെങ്കില്‍ ഇതിന്റെ പേരില്‍ മാത്രം പിരിച്ചുവിടാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
ആറ് വര്‍ഷം ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത യുവതി ഹിജാബ് ധരിക്കാന്‍ തുടങ്ങിയതോടെയാണ് അവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹിജാബ് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."