ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ ഓഫിസര്‍ കൊല്ലപ്പെട്ടു
ജറൂസലേം: ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫിസര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു ഈ തുരങ്കങ്ങള്‍. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു മുമ്പില്‍ വെടിയേറ്റു മരിച്ചത്. കെയ്‌റോയ്ക്കടുത്ത് ഒബര്‍ സിറ്റിയില്‍ താമസക്കാരനായിരുന്ന റഗായ് ഡ്യൂട്ടിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. റഗായുടെ തലയില്‍ രണ്ടുതവണ വെടിവെച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം 'ലിവാ അല്‍ ഥൗറ' എന്ന സംഘടന ഏറ്റെടുത്തു.
മൂന്നു ഭാഗവും ഇസ്‌റാഈലിനാല്‍ ചുറ്റപ്പെട്ട ഗസ്സയിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിയിരുന്നത് റഫയിലെ തുരങ്കങ്ങളിലൂടെയാണ്. ഈജിപ്തിലെ റഫ നഗരത്തിലുള്ള കെട്ടിടങ്ങളെയും ഗസ്സയിലെ കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് തുരങ്കങ്ങളാണ് ഉള്ളത്. കാല്‍നടയായി മാത്രം സഞ്ചരിക്കാവുന്നതു മുതല്‍ കാര്‍, ട്രക്ക് തുടങ്ങിയവ സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കങ്ങള്‍ വരെയുണ്ട്. ഈ തുരങ്കങ്ങളാണ് തകര്‍ക്കാന്‍ ഇസ്‌റാഈല്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."