HOME
DETAILS
MAL
സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രി ഐ.എസ് പിടിച്ചെടുത്തു
backup
May 14 2016 | 19:05 PM
ദമാസ്ക്കസ്: കിഴക്കന്‍ സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രി ഐ.എസ് തീവ്രവാദികള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 20 സര്‍ക്കാര്‍ അനുകൂല സൈനികരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ ദൈറുസ്സൂറിലെ അല്‍ അസദ് ആശുപത്രിയിലാണ് ആക്രമണമുണ്ടായത്.
ആശുപത്രിയിലെ ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തടവിലാക്കിയിട്ടുണ്ട്. എണ്ണ സമ്പന്നമായ നഗരം പൂര്‍ണമായി പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയാണ് ഐ.എസിന്റെ നീക്കമെന്നാണു കരുതപ്പെടുന്നത്.
നിലവില്‍ ദൈറുസ്സൂറിന്റെ 60 ശതമാനവും ഐ.എസ് നിയന്ത്രണത്തിലാണുള്ളത്. നഗരത്തിലെ ചെക്ക്പോയിന്റും ഫയര്‍സ്റ്റേഷനും സര്‍വകലാശാലാ ഹോസ്റ്റലും തീവ്രവാദികള്‍ പിടിച്ചെടുത്തതായി ഐ.എസ് വാര്‍ത്താ ഏജന്‍സിയായ ആമാദ് അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."