രാജ്യദ്രോഹക്കുറ്റം: ഉഗാണ്ടന്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍
കംപാല: ഉഗാണ്ടന്‍ പ്രതിപക്ഷ നേതാവ് കിസ്സ ബെസിഗ്യെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍. ഇന്നലെ ബെസിഗ്യെയുടെ വക്കീല്‍ എരിയാസ് ലുക്ക്‌വാഗോയാണ് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി മൊറോട്ടോയിലെ കോടതിയില്‍ ഹാജരാക്കിയ വിവരം വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ നിയമപരമായ സഹായം ബെസിഗ്യക്കു നിഷേധിച്ചതായും വക്കീല്‍ പറഞ്ഞു. ഈ മാസം 25നു കോടതി ചേരുന്നതുവരെ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച തലസ്ഥാനഗരിയില്‍ ഒരു ആഘോഷ പരിപാടിക്കിടെ അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്ത് 400 കിലോമീറ്റര്‍ അകലെയുള്ള മോറോട്ടോയിലേക്കു നീക്കുകയായിരുന്നു. ചടങ്ങില്‍ പ്രസിഡന്റിനെ പരിഹസിച്ച് അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പരിപാടിയുടെ വീഡിയോ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഫെബ്രുവരിയില്‍ യൊവേരി മൂസവനി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കിസ്സ ബെസിഗ്യെ രാജ്യത്തു വിവിധ പ്രക്ഷോഭങ്ങള്‍ നടത്തിവരികയായിരുന്നു. തുടര്‍ന്ന്, അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ വസതി വളഞ്ഞ സൈന്യം സന്ദര്‍ശകരെ അകത്തേക്കു കടത്തിവിട്ടിരുന്നില്ല. മൂസവനി പ്രസിഡന്റാകുന്നത് അസാധുവാണെന്നാണ് ബെസിഗ്യെ വാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."