റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരേ പ്രതിഷേധം
പേരാമ്പ്ര: റേഷന്‍ അരിയുടെ വിഹിതം വെട്ടിക്കുറയ്ക്കുകയും എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങളെ തികച്ചും അവഗണിച്ചു കൊണ്ട് ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തി വന്ന ലിസ്റ്റിലും പ്രതിഷേധിച്ച് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകള്‍ക്കു മുന്നില്‍ സായാഹ്ന ധര്‍ണകള്‍ സംഘടിപ്പിച്ചു.
മുളിയങ്ങല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നടത്തിയ ധര്‍ണ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി സത്യന്‍ കടിയങ്ങാട്,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍,കെ. കുഞ്ഞബ്ദുള്ള,ഇ.കെ ബാലന്‍, ശ്രീധരന്‍ നായര്‍ തുമ്പക്കണ്ടി,പി. മുനീര്‍ സംസാരിച്ചു.
റഷീദ് ചെക്ക്യലത്ത്, ഉണ്ണി തൈക്കണ്ടി, മോഹനന്‍ പി.കെ, നാരായണക്കുറുപ്പ് ആയടത്തില്‍ നേതൃത്വം നല്‍കി.
വെള്ളിയൂരില്‍ നടന്ന ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു അഡ്വ.അനില്‍കുമാര്‍ അധ്യക്ഷനായി.
ടി.കെ.വി.അബൂബക്കര്‍ ,സത്യന്‍ മാസ്റ്റര്‍ പി.മൂസക്കുട്ടി, സംസാരിച്ചു.
അഞ്ചാംപീടികയില്‍ നടന്ന ധര്‍ണ ഇ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഭാസ്‌കരന്‍ അധ്യക്ഷനായി.വല്യക്കോട് നടന്ന ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.
ദിനേശന്‍ വാല്യക്കോട്. അധ്യക്ഷനായി.വി.കെ. കേളപ്പന്‍, രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."