ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്തു
വടകര: ചോറോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതി മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ മുതല്‍മുടക്കി പൂര്‍ത്തിയാക്കിയ പദ്ധതിയിലൂടെ ജലക്ഷാമം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയും.
സി.കെ. നാണു എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നളിനി, പഞ്ചായത്തംഗം സിബിന്ല, ജില്ലാ പഞ്ചായത്തംഗം ടി. കെ. രാജന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. അസീസ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ കെ.കെ. തുളസി, ബ്ലോക് പഞ്ചായത്തംഗം നിധിന്,
ജലനിധി മാനേജര്‍ ഷഹീര്‍, പ്രോജക്റ്റ് കമ്മീഷനര്‍ രഞ്ജിത്, കെ.പി. ചന്ദ്രശേഖരന്, വി.പി. ഷൈനി, സി.എം. രജി, എ. ചന്ദ്രന് ചന്ദ്രകാന്തം, രാമചന്ദ്രന് വരപ്രത്ത് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."