ലീഗും കമ്മ്യൂണിസ്റ്റും ഒരുമിച്ചാല്‍ മലബാറില്‍ മറ്റു പാര്‍ട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ലായിരുന്നു: പാലോളി
കോഴിക്കോട്: പൊതുസമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ് ആദ്യക്കാല രാഷ്ട്രീയ നേതാക്കളെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറ പഠിക്കണമെന്നും ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചാല്‍ മലബാര്‍ മറ്റു പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലായിരുന്നുവെന്നും പാലോളി മുഹമ്മദ്കുട്ടി. മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തനം തനിക്കും കുടുംബത്തിനുമാണെന്ന തരത്തില്‍ പുതിയ കാലത്തെ രാഷ്ട്രീയം മാറിയിരിക്കുന്നു. ഏതാനും വ്യക്തികള്‍ കാണിക്കുന്ന വിവരക്കേടിന് മേഖലയിലെ മുഴുവന്‍ ആളുകളും മോശക്കാരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. നിസ്വാര്‍ഥമായ രാഷ്ട്രീയ സേവനങ്ങള്‍ ചെയ്ത വ്യക്തികളില്‍ ഒരാളായിരുന്നു മുന്‍ മന്ത്രി അഹമ്മദ് കുരിക്കളെന്നും പാലോളി കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് നടക്കാവ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഗ് ഹൗസില്‍ നടന്ന പരിപാടിയി ല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം.സി വടകര, പി.കെ മുഹമ്മദ്, പി.ടി മമ്മു, എസ്.വി ഹസന് കോയ, പി. ഇസ്മായില്‍, ഇസ്ഹാക്ക് കുരിക്കള്‍, ആഷിഖ് ചെലവൂര്‍ സംസാരിച്ചു. ടി.പി.എം ഹാഷിര്‍ അലി സ്വാഗതവും സി.എ റഹീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."