HOME
DETAILS
MAL
താഴെ മൈലമ്പാറയില്‍ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു
backup
October 24 2016 | 02:10 AM
കരുളായി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന താഴെ മൈലമ്പാറയില്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു.കറുത്തേടത്ത് ഹനീഫയുടെ നേന്ത്ര വാഴകളാണു ശനിയാഴ്ച രാത്രി കൃഷിയിടത്തിലെത്തിയ ആന നശിപ്പിച്ചത്. പരിസരവാസികള്‍ ചേര്‍ന്നാണ് ആനയെ കൃഷിയിടത്തില്‍ നിന്നും ഓടിച്ചത്. സ്ഥലം പാട്ടത്തിനെടുത്താണു ഹനീഫ കൃഷി നടത്തുന്നത്.
രണ്ട@ാഴ്ച കഴിഞ്ഞാല്‍ വിളവെടുപ്പിനു പാകമാകുന്ന വാഴകളാണു നശിപ്പിച്ചത്. ഈ തോട്ടത്തിലെ പകുതിയിലേറെ വാഴകള്‍ പല തവണകളായി ആന നശിപ്പിച്ചതായി ഹനീഫ പറഞ്ഞു. ഏതാ@ണ്ട് അന്‍പതിനായിരം രൂപയുടെ നഷ്ടമാണ് ആന വരുത്തിയതെന്നും കര്‍ഷകന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."