ഏക സിവില്‍കോഡിനെ മുസ്‌ലിംലീഗ് എതിര്‍ക്കും: സമദാനി
പുത്തനത്താണി: ഏക സിവില്‍കോഡിനെ മുസ്‌ലിംലീഗ് എതിര്‍ത്തു തോല്‍പിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദു സമദ്‌സമദാനി വ്യക്തമാക്കി. ഇന്ത്യയിലെ മതേതര ഐക്യം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാശങ്ങള്‍ നിലനിര്‍ത്തി പോരുന്നതിനു മുസ്‌ലിംലീഗ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ഞിപ്പുര ടൗണ്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ഹരിത തീരം വെല്‍ഫെയര്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് സൊസൈറ്റിക്കു കൈമാറുന്ന ആംബുലന്‍സ് സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീല്‍ചെയര്‍ വിതരണവും ഹരിത തീരം വെല്‍ഫയര്‍ സൊസൈറ്റി ലോഞ്ചിങ്ങും പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. മുജീബ് വാലാസി അധ്യക്ഷനായി. അഡ്വ. ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സഹായ വിതരണം ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മുഹമ്മദ് ഇസ്മായീല്‍ നിര്‍വഹിച്ചു. ടി.പി മൊയ്തീന്‍കുട്ടി, അഷറഫ് അമ്പലത്തിങ്ങല്‍, കെ.കെ ഹാരിസ്, മൂര്‍ക്കത്ത് മുസ്തഫ, അഡ്വ. പി.പി മീദ്, എ.പി അബ്ദുല്‍ മജീദ്, സൈദ് കരിപ്പോള്‍, അഷറഫ്.കെ.കെ, സി.ഷാഫി, നെയ്യത്തൂര്‍ നാസര്‍, കാലൊടി സിദ്ദീഖ് ഹാജി, സുലൈമാന്‍ നെല്ലിയാളി, യാഹു കോലിശ്ശേരി, വി.പി അന്‍ഫര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."