ഡംപിങ്ങ് യാര്‍ഡ് വന്യ ജീവികളുടെയും ഇഴ ജന്തുക്കളുടെയും താവളമായി
പുത്തനത്താണി: കാടാമ്പുഴ കഞ്ഞിപ്പുര റോഡിലെ ഡംബിങ്ങ് യാര്‍ഡില്‍ വാഹനങ്ങള്‍ക്കിടയില്‍ കാടുകള്‍ നിറഞ്ഞു വന്യജീവികളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി. മേല്‍മുറി വില്ലേജിലെ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമുള്ള മൂന്നേക്കര്‍ 80 സെന്റ് സ്ഥലത്തില്‍ നിന്നും ഒരേക്കര്‍ 67 സെന്റ് സ്ഥലത്താണ് ഡംപിങ്ങ് യാര്‍ഡായി ഉപയോഗിക്കുന്നത്. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിന്നുമുള്ള തൊണ്ടണ്ടി വാഹനങ്ങള്‍ ഒന്നിനു ഒന്നു മീതെ അട്ടിയായിട്ടാണു കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങള്‍ക്ക് ഇടയില്‍ പുല്ലും പൊന്തക്കാടുകളും നിറഞ്ഞതു മൂലം വന്യജീവികളും ഇഴ ജന്തുക്കളും നിറഞ്ഞിരിക്കുന്നു.
ഡംപിങ്ങ് യാര്‍ഡിനു സമീപത്തു താമസിക്കുന്നവര്‍ക്കും യാര്‍ഡിനു സമീപത്തെ അങ്കണവാടിയിലേക്കു വരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഇതൊരു ഭീഷണിയായി മാറിയതായി നാട്ടുകാര്‍ പറഞ്ഞു.
തെരുവുപട്ടികള്‍, പാമ്പുകള്‍ ഉള്പ്പെടെഇവിടെ പെറ്റുപെരുകുന്നുണ്ട്. രാത്രി 10 കഴിഞ്ഞാല്‍ റോഡിലൂടെ ബൈക്കുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്കു നേരെ തെരുവു പട്ടികള്‍ ചാടുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."