HOME
DETAILS
MAL
ദേശീയപാത വികസനവിജ്ഞാപനം വഞ്ചനയെന്ന്
backup
October 24 2016 | 02:10 AM
തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന് 1956 ലെ സ്ഥലമേറ്റെടുപ്പു നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നീക്കം ഇരകളോടുള്ള വഞ്ചനയാണെന്ന് എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. 1956 ലെ നിയമമനുസരിച്ചു തുച്ഛമായ നഷ്ട പരിഹാരമാണു ലഭിക്കുക.
എന്നാല്‍ 2013ല്‍ പാസാക്കിയ നിയമമനുസരിച്ചു കുറച്ചു കൂടി ഭേദപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അര്‍ഹതയുണ്ട്. നിലവിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കി 2013 ലെ ഭൂമിയേറ്റെടുപ്പു നിയമമനുസരിച്ചു വിജ്ഞാപനമിറക്കണമെന്നാണ് ഇരകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."