HOME
DETAILS
MAL
മുസ്ലിംലീഗ് പൊലിസ് സ്റ്റേഷന് മാര്‍ച്ച് 28ന്
backup
October 24 2016 | 02:10 AM
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ പള്ളി പ്രശ്നത്തില്‍ കോടതി ഉത്തരവു നടപ്പാക്കാതെ അക്രമികള്‍ക്കു കൂട്ടുനില്‍ക്കുകയും മുസ്ലിംലീഗ് പതാകയെ അവഹേളിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത തേഞ്ഞിപ്പലം എസ്.ഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 28നു തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പള്ളിക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കണ്വന്ഷനിലാണു തീരുമാനം.
കെ.പി.എസ് കുഞ്ഞാവ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.പി മുസ്തഫ തങ്ങള്‍, എം.അബ്ദുല്‍ ഖാദര്‍, കെ.ലിയാക്കത്തലി, എ.അബൂബക്കര്‍, കെ.വി ജബ്ബാര്‍, അസീസ് റൊട്ടിപ്പീടിക സംസാരിച്ചു. മാര്‍ച്ച് വൈകിട്ട് മൂന്നിനു സര്‍വകലാശാല ബസ് സ്റ്റോപ്പ് പരിസരത്തു നിന്നാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."