വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
കോഡൂര്‍: പഞ്ചായത്ത് പതിനാലാം വാര്‍ഡ് ഒറ്റത്തറയില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ തരിശായി കിടക്കുന്ന അഞ്ച് ഏക്കറോളം ഭൂമി പാട്ടത്തിനെടുത്ത് കൃഷിയാരംഭിച്ചു.
ഒറ്റത്തറ വാര്‍ഡിലുള്ള തൊഴിലാളികളെ രണ്ട് സംഘങ്ങളാക്കി തിരിച്ചാണ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ജി സീതാലഷ്മിയുടെ നേതൃത്വത്തില്‍ കൃഷി ഇറക്കിയിട്ടുള്ളത്. പാട്ടത്തിനെടുത്ത തരിശുഭൂമിയില്‍ കൃഷിക്കനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി ചെയ്യുന്നത്.
ഇവിടെ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക വി ളകളില്‍ നിന്ന് ലഭിക്കുന്ന അധികവരുമാനവും ഈ തൊഴിലാളികള്‍ തന്നെ വീതിച്ചെടുക്കും. വിളവെടുപ്പ് വാര്‍ഡഗം മച്ചിങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു,തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എന്‍ജിനീയര്‍മാരായ സബ്ന ചുണ്ടയില്‍, ജസീര്‍ അഹമ്മദ് വലിയതൊടി എന്നിവരും എ.ഡി.എസ് അംഗങ്ങളും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."