പൈപ്പ് തകര്‍ന്ന് കുടിവെള്ളം പാഴാവുന്നതിന് പരിഹാരമായില്ല
കട്ടുപ്പാറ ഇട്ടക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ മെയിന്‍ പൈപ്പാണ് തകര്‍ന്നത്
പുലാമന്തോള്‍: കട്ടുപ്പാറ ഇട്ടക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ മെയിന്‍ പൈപ്പ് തകര്‍ന്ന് കുടിവെള്ളം പാഴാവുന്നതിന് ഇനിയും പരിഹാരമായില്ല. ഏലംകുളം പുലാമന്തോള്‍ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയാണ് കട്ടുപ്പാറ ഇട്ടക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. കട്ടുപ്പാറയിലെ പമ്പിങ് സ്റ്റേഷനു സമീപമാണ് ദിവസങ്ങളോളമായി ശുദ്ധജലം പാഴാവുന്നത്. പൈപ്പ് തകര്‍ന്ന് സമീപത്തുള്ള വീട്ടു വളപ്പിലേക്ക് വെള്ളം കുത്തിയൊലിച്ചു പോകുകയാണിവിടെ. പുലാമന്തോള്‍ ഏലംകുളം പഞ്ചായത്തുകളിലേയും പെരിന്തല്‍മണ്ണ നഗരസഭയുടെ ചില ഭാഗങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പൈപ്പാണ് തകര്‍ന്നിട്ടുള്ളത്. പൈപ്പ് തകര്‍ന്നത് ശ്രദ്ധയില്‍പെടുത്തിയെങ്കിലും അധികൃതര്‍ യാതൊരു പരിഹാരവും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."