മാതൃഭാഷാവകാശ ജാഥയ്ക്ക് സ്വീകരണം നല്കി
കണ്ണൂര്‍: ഐക്യമലയാള പ്രസ്ഥാനത്തിന്റെ മാതൃഭാഷ അവകാശ സംസ്ഥാന ജാഥയ്ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം. കഴിഞ്ഞ ദിവസം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്ത ജാഥയ്ക്ക് പയ്യന്നൂരിലും കണ്ണൂരിലും തലശേരിയിലുമാണ് ഭാഷേപ്രേമികളുടെ സ്വീകരണം ലഭിച്ചത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം നല്കിയ സ്വീകരണം ഫോക്്ലോര് അക്കാദമി സെക്രട്ടറി ഡോ. എ.കെ നമ്പ്യാര്‍ ഫലവൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഭാഷകള്‍ മരിച്ചുപോവുകയാണെന്നും മലയാളികളായി ജീവിക്കണമെങ്കില്‍ മലയാളം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി വസന്തകുമാരി അധ്യക്ഷയായി. ഡോ. പി സുേരഷ്, മലയാളം ഐക്യവേദി പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ഡോ. വി.പി മാര്‍ക്കോസ് സംസാരിച്ചു. മലയാളം മാധ്യമ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, പ്രവേശന പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക, മലയാളനിയമം നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ. ഇന്നു ജാഥ കൊയിലാണ്ടിയില്‍ നിന്ന് ആരംഭിക്കും. 31 ന് തിരുവനന്തപുരത്ത് സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."