HOME
DETAILS

പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വൈമുഖ്യം തലശ്ശേരി റെയില്‍വേസ്റ്റേഷന് എ ഗ്രേഡ് പദവി നഷ്ടമായേക്കും

  
backup
October 24 2016 | 03:10 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8-2




തലശ്ശേരി: പ്രതിദിന വരുമാനത്തില്‍ മുന്നിലായിരുന്ന തലശ്ശേരി റെയില്‍വേസ്റ്റേഷനു റെയില്‍വേ നല്‍കിയ എ ഗ്രേഡ് പദവി നഷ്ടമായേക്കുമെന്നു സൂചന. റോഡുകളുടെ തകര്‍ച്ചയും പതിവാകുന്ന ഗതാഗത കുരുക്കും റെയില്‍വേ സ്റ്റേഷനിലേക്കെത്തുന്ന യാത്രികരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വരുത്തുകയാണ്്.
കൂത്തുപറമ്പ്, കണ്ണൂര്‍, ഇരിട്ടി, മട്ടന്നൂര്‍, പേരാവൂര്‍, കൂട്ടുപുഴ ഉള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നു കണ്ണൂരിലേക്കുള്ള റോഡ് താരതമ്യേന മെച്ചപ്പെട്ടിരുന്നു. സമയലാഭവും യാത്രാക്ലേശവും ഒഴിവാക്കാന്‍ യാത്രികര്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനെ ഒഴിവാക്കിയതോടെയാണു പ്രതിദിന വരുമാനത്തില്‍ വലിയ കുറവു സംഭവിച്ചു തുടങ്ങിയത്. വലിയ നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മാത്രം ലഭിക്കുന്ന റോഡ് സൗകര്യങ്ങള്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനുണ്ടെങ്കിലും പലതും സുഗമമായ ഗതാഗത സൗകര്യത്തിനു പര്യാപ്തമല്ല.
റെയില്‍വേസ്റ്റേഷനിലേക്കു നിലവില്‍ നാലു റോഡുകള്‍ ഉണ്ട്. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിലേക്കു രണ്ടു വീതം റോഡുകളാണുള്ളത്. ഇതിനു പുറമെ യാത്രികരുടെ സൗകര്യാര്‍ഥം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്കു നടപ്പാത പണിയുന്നതിനു റെയില്‍വേ മന്ത്രാലയത്തില്‍ നിന്നു നിര്‍മാണാനുമതി ലഭിച്ചു തലശ്ശേരി നഗരസഭക്കു കൈമാറിയെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നു യാതൊരു അനുകൂല നടപടിയുമുണ്ടായിട്ടില്ല.
നടപ്പാത നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചിട്ട് ആറു മാസത്തോളമായെങ്കിലും നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള പ്രാഥമിക നടപടികള്‍ പോലും ആരംഭിക്കാത്തതിനാല്‍ നടപ്പാത നിര്‍മാണത്തിനായി അനുവദിച്ച തുക നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി യുടെ ഫണ്ടില്‍ നിന്ന് എക്‌സലേറ്റര്‍ സ്ഥാപിക്കുന്നതിനു തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കുമെന്ന പതിവു പ്രഖ്യാപനമല്ലതെ നടപടികളുണ്ടായിട്ടില്ല. ഇതു വഴി പ്രസ്തുത തുക നഷ്ടപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.
തലശ്ശേരി റെയില്‍വേ സ്റ്റേഷനു വലിയ ചരിത്ര പിന്‍ബലമുണ്ടെങ്കിലും യാത്രികര്‍ക്കു ഇരിക്കാനോ വിശ്രമിക്കാനോ കുളിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ വേണ്ടത്ര സൗകര്യങ്ങളും ഇല്ലെന്നു തന്നെ പറയാം. കൊടുവള്ളിയില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിനു തുക അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടി എങ്ങുമെത്തിയിട്ടില്ല. കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ ദിനംപ്രതി ഉണ്ടാകുന്ന മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കു യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും അസഹനീയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago