സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തുന്നില്ല; പരാതി ബാലാവകാശ കമ്മിഷന് ഫയലില്‍ സ്വീകരിച്ചു
തളിപ്പറമ്പ് : പരിയാരം അലക്യംപാലം സ്റ്റോപ്പില്‍ ബസ്സുകള്‍ നിര്‍ത്താത്തതിനെതിരേ നല്കിയ പരാതി ബാലാവകാശ കമ്മിഷന് ഫയലില്‍ സ്വീകരിച്ചു എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. അലക്യം പാലം സ്റ്റോപ്പിനടുത്തുള്ള ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം കോരന്‍പീടിക തഷ്റിദയില് കെ.പി മൊയ്തുവാണ് ജില്ലാ പൊലിസ് മേധാവി, ആര്.ടി.ഒ, തളിപ്പറമ്പ് ഡിവൈ.എസ്.പി, തളിപ്പറമ്പ് സി.ഐ, പരിയാരം എസ്.ഐ എന്നിവരെ എതിര് കക്ഷികളാക്കി ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയത്.
ഗവ.ആയുര്‍വേദ കോളജിലേക്കുള്ള രോഗികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സ്റ്റോപ്പില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താത്തതും ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ സ്റ്റോപ്പില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ബസ് ജീവനക്കാര്‍ വളരെ മോശമായി പെരുമാറുകയും ചെയ്യുന്നതിനെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പരാതി അടിയന്തിര പ്രാധാന്യത്തോടെ കണ്ടാണ് ബാലാവകാശ കമ്മിഷന് പരാതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."