HOME
DETAILS
MAL
സുരക്ഷാ നിയമം പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാസേന നോട്ടിസ് നല്‍കി
backup
October 24 2016 | 03:10 AM
തളിപ്പറമ്പ: അഗ്നിരക്ഷാ പ്രതിരോധ സംവിധാനങ്ങള്‍ പാലിക്കാത്ത ശ്രീകണ്ഠപുരം നഗരസഭയിലെ നാലു ബഹുനില കെട്ടിടങ്ങള്‍ക്ക്് അഗ്നിരക്ഷാസേന നോട്ടിസ് നല്‍കി. ശ്രീകണ്ഠപുരം നഗരസഭയിലെ ബഹുനില കെട്ടിടങ്ങള്‍ക്കൊന്നിനും ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനങ്ങളില്ലെന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫിസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
സാമാബസാര്‍, എം.എം കോംപ്ലക്‌സ്, പി.കെ കോംപ്ലക്‌സ്, ലുലു തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണു നോട്ടിസ് നല്‍കിയത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ പല സ്ഥലങ്ങളിലും ബഹുനില കെട്ടിട നിര്‍മാണം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."