കാഷ് ഡെപ്പോസിറ്റ് മെഷിന്‍ വരെ കവരുന്ന കാലം
കാഞ്ഞങ്ങാട് നഗരത്തില്‍ വിവിധ ബാങ്കുകളുടെ പത്തിലധികം എ.ടി.എം കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ പരിസര പ്രദേശമായ മാവുങ്കാല്‍ കവലയിലും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ രാം നഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്കിന്റെ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ തകര്‍ത്ത് പണം കവരാനുള്ള ശ്രമം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.
കാമറയില്‍ കവര്‍ച്ചക്കാരന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും കവര്‍ച്ചാ ശ്രമം നടത്തിയവരെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. എ.ടി.എം മെഷിനെന്നു കരുതി പാസ്ബുക്കില്‍ വിവരം രേഖപ്പെടുത്തുന്ന മെഷീന്‍ വരെ പൊക്കിക്കൊണ്ട് പോകുന്ന സാഹചര്യത്തിലും എ.ടി.എം കൗണ്ടറുകള്‍ക്കു ആവശ്യമായ സുരക്ഷകള്‍ ഏര്‍പ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് അവസ്ഥ.സെക്യൂരിറ്റിക്കു വേണ്ടി നിയമിക്കുന്ന ആളുകളുടെ ശമ്പളത്തിന്റെ ബാധ്യതയുടെ പേരിലാണ് പല ബാങ്കുകളും എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിന് മടി കാണിക്കുന്നത്.
ഇതിനിടയില്‍ എ.ടി.എം കൗണ്ടറിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ തൃശൂരില്‍ നിന്നും വന്ന ടെക്‌നീഷ്യന്‍ ജില്ലയിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിന്നും പണം തട്ടിയെടുത്ത സംഭവങ്ങളും ഉണ്ടായി. ബേങ്ക് ഉദ്യോഗസ്ഥര്‍ പണം മെഷീനുകളില്‍ നിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ചോര്‍ത്തിയാണ് ഈ യുവ എന്‍ജിനീയര്‍ പണം തട്ടിയെടുത്തത്.
ഇതോടെ ജില്ലയില്‍ തകരാറിലാകുന്ന മെഷീനുകള്‍ നന്നാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാലതാമസം നേരിടുകയും ചെയ്തു. കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ ഇതേ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട സംഭവും ഉണ്ടായി. ഈയടുത്താണ് ഈ കൗണ്ടര്‍ വീണ്ടും തുറന്നത്. അന്‍പതിനായിരം രൂപ വരെ ഒരു ദിവസം ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന സി.ഡി.എം മെഷീനുകള്‍ ബേങ്കില്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ കൂടുതലായും ഉപയോഗിക്കുമ്പോള്‍ ഇത്തരം മെഷീനുകളില്‍ ലക്ഷങ്ങള്‍ ദിവസേന നിക്ഷേപിക്കുന്ന അവസ്ഥയാണ് നഗരത്തിലുള്ളത്. തങ്ങളുടെ ജോലി ഭാരം കുറഞ്ഞ സന്തോഷത്തില്‍ ജീവനക്കാര്‍ ആശ്വസിക്കുമ്പോള്‍ എ.ടി.എം, സി.ഡി,എം മെഷീനുകള്‍ക്കു ആവശ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."